ലഹരിക്കെതിരെ ഒരു പോസ്റ്റിട്ടു മുഖ്യമന്ത്രിയെ കുടഞ്ഞ് മലയാളി;മുക്കിന് മുക്കിന് ബിവറേജസ് തുറന്നിട്ട് ഡയലോഗടിക്കാന്‍ വരല്ലേ,രാവിലെ ലഹരിക്കെതിരെ പോരാട്ടം വൈകിട്ട് കഞ്ചാവ് കൂട്ടിയിട്ട് കത്തിക്കല്‍,DYFI-SFI സംഘങ്ങള്‍ ലഹരിമരുന്നുകളുടെ മൊത്ത ചില്ലറ വ്യാപാരികള്‍

ഉപദേശവും മറ്റേ പരിപാടിയും കൂടി ഒരുമിച്ച് ഇറക്കാന്‍ നില്‍ക്കല്ലെ പിണറായി. മുഖ്യമന്ത്രിയെ സൈബറിടത്തില്‍ കടിച്ച് കുടഞ്ഞ് മലയാളി. ലഹരി വിരുദ്ധ ദിനമെന്ന് പോസ്റ്റിട്ടത് മാത്രമേ പിണറായിക്ക് ഓര്‍മ്മയുള്ളു പിന്നെ അടിയോട് അടി. രാവിലെ ലഹരിക്കെതിരെ കൈകോര്‍ത്ത്
നില്‍ക്കും വൈകിട്ട് കഞ്ചാവ് കൂട്ടിയിട്ട് കത്തിക്കുന്ന ടീംസല്ലെ നിങ്ങള്‍. ഡിവൈഎഫ്‌ഐ, എസ്ഫ്‌ഐ സംഘങ്ങള്‍ ലഹരിമരുന്നുകളുടെ മൊത്ത ചില്ലറ വ്യാപാരികള്‍. ആദ്യം കൂട്ടത്തില്‍ ഉളവന്മാരെ നന്നാക്കിയിട്ട് വാചകമടിക്കാമെന്ന് മറുപടി.
മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ഇന്ന് ലഹരി വിരുദ്ധ ദിനം. ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ലഹരി ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ വിമുക്തി, നോ ടു ഡ്രഗ്‌സ് അടക്കമുള്ള വിപുലമായ പ്രചരണ പരിപാടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. തീവ്രമായ മത്സരങ്ങള്‍ നിറഞ്ഞതും കൊടിയ ചൂഷണങ്ങള്‍ നിറഞ്ഞതുമായ നിയോലിബറല്‍ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നത്. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേല്‍പ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണം. എല്ലാവര്‍ക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ സാധിക്കുന്ന നാളുകള്‍ യാഥാര്‍ത്ഥ്യമാവട്ടെ. ചൂഷണരഹിതമായ ലോകം യാഥാര്‍ഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനം.
കൊള്ളാം മുഖ്യമന്ത്രി മുക്കിന് മുക്കിന് ബാറുകളും ബിവറേജുകളും തുറന്ന് കൊടുക്കുന്ന നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ലഹരി വില്‍ക്കുന്നതും സര്‍ക്കാര്‍ തടയാന്‍ പറയുന്നതും സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ ലഹരി കേസുകളില്‍ അകത്തായത് ഡിവൈഎഫ്‌ഐ , എസ്എപ്‌ഐ സംഘങ്ങള്‍ അവരെ നന്നാക്കണ്ടെ മുഖ്യമന്ത്രി. മുഖ്യമന്ത്രി ഈ പോസ്റ്റില്‍ ആ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘങ്ങളെ ഒന്ന് ടാഗ് ചെയ്യാമോ. അല്ല സഖാവേ ഘട്ടം ഘട്ടമായിട്ടുള്ള മദ്യവര്‍ജനം എന്തായി. ഒരിടത്ത് ബാറുകള്‍ തുറന്ന് കൊണ്ടേയിരിക്കുന്ു എന്നിട്ട് ആ ബാറുകലുടെ അടുത്തായി ലഹരി മുക്തി കേന്ദ്രങ്ങളും അതാണ് സര്‍ക്കാരിന്റെ കരുതല്‍.
ആലപ്പുഴ സിപിഎമ്മില്‍ കൂട്ടയടി നടക്കുന്നത് എന്തിനാണ് സഖാവേ. ലഹരി സംഘങ്ങളുമായുള്ള നേതാക്കളുടെ ബന്ധം പരസ്യമായ രഹസ്യമാണ്. അത് ചോദ്യം ചെയ്തതിന് പൊട്ടിത്തെറി. എന്നിട്ട് ചോദ്യം ചെയ്ത നേതാക്കള്‍ പുറത്തും ലഹരി സംഘങ്ങളുമായ് ബന്ധമുള്ള നേതാക്കള്‍ അകത്തും. നല്ല മാതൃകയാണ് കാണിച്ചിരിക്കുന്നത്. ആദ്യം കൂട്ടത്തിലുള്ളവന്മാരെയൊന്ന് നന്നാക്കിയെടുക്ക് എന്നിട്ട് സമൂഹ സേവനം ആകാം. കൂട്ടത്തിലുള്ള ലഹരി സംഘങ്ങളെ നന്നാക്കിയാല്‍ തന്നെ നാട് പകുതി രക്ഷപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നത് ഈ ലഹരി സംഘങ്ങളാണ്. കുട്ടി സഖാക്കളെ കയറൂരിവിട്ട് നാട് കുട്ടിച്ചോറാക്കി എന്നിട്ട് ഉപദേശവുമായി വന്നാല്‍ മലയാളി എടുത്ത് ഉടുക്കില്ലേ.
https://www.facebook.com/Malayalivartha

























