Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

പ്രോജക്ട് ചങ്ങാതിയിലൂടെ "സേ നോ" ലഹരി വിരുദ്ധ ക്യാംപയിനുമായി കനൽ ഇന്നോവേഷൻസ്

26 JUNE 2024 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ കൗമാരക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന 'ചങ്ങാതി' പ്രോജക്ടിൻ്റെ ഭാഗമായ ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന "SAY NO" ക്യാംപയിൻ വെട്ടുകാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ മേഖലയിൽ കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് കനൽ. തീരദേശ മേഖലയിലെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കനൽ നടപ്പാക്കി വരുന്ന പദ്ധതിയാണ് പ്രൊജക്റ്റ് ചങ്ങാതി. കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ഉന്നമനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൗമാരകാലഘട്ടത്തിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരുവർഷം തുടർച്ചയായി സൈക്കോ സോഷ്യൽ സപ്പോർട്ട്, കൗൺസിലിങ്, ലൈഫ് സ്‌കിൽ ട്രെയിനിങ്, ലഹരി വിരുദ്ധ ക്ലാസ്സുകൾ, ശുചിത്വ ബോധവത്ക്കരണം, ആരോഗ്യപരമായ ഭക്ഷണ ശീലം, നാടക പരിശീലനം, കലാ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, രക്ഷാകർത്താക്കൾക്കുള്ള പാരന്റ് മാനേജ്‌മെന്റ് ട്രെയിനിങ് എന്നിവ നൽകുന്നു.

2023-24 അധ്യായന വർഷത്തിൽ ആരംഭിച്ച ചങ്ങാതി പ്രൊജക്ടിൻ്റെ ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അവയൊക്കെയും കുട്ടികളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻ്റെ ഫലമായി കുട്ടികളിലെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മനസിലാക്കുവാനും ഒരു പരിധി വരെ അവ പരിഹരിക്കുവാനും സാധിച്ചു.

'വാട്ടർ ബെൽ' ക്യാമ്പയിന്റെ ഫലമായി കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം വർധിച്ചു മാത്രമല്ല കൗൺസിലിങ് വഴി കുട്ടികളിലെ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ഗണ്യമായി കുറഞ്ഞതായും കണ്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനമാണ് അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ ഇന്ന് നടത്തിയത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കനലിൻ്റെ "സേ നോ" എന്ന ക്യാംപയിൻ്റെ ആരംഭം കൂടിയായിരുന്നു ഇന്ന്. ലഹരി വിരുദ്ധതക്കെതിരെ കുട്ടികൾ പ്രതിജ്ഞ എടുക്കുകയും ശേഷം ക്യാംപയിനിൽ പങ്കാളികളാകുന്നതിൻ്റെ പ്രതീകമായി ഒരു ബാഡ്ജും കുട്ടികൾ ധരിച്ചു. തിരുവനന്തപുരം ജില്ലാ അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ, തസ്നീം പി എസ് എന്നിവരായിരുന്നു മുഖ്യാതിഥികൾ.

കനൽ ഇന്നോവേഷൻസ് ഡയറക്ടർ അഡ്വ. ആൻസൻ പി ഡി അലക്സാണ്ടർ, വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡ്ഢി, ഇൻഫോബ്‌ളോക്സ് പ്രതിനിധി ശുഭ എസ്, മാദ്രെ ദെ ദേവൂസ്, ദേവാലയം അസിസ്റ്റൻ്റ് വികാരി ഫാദർ ലീൻ, പി ടി എ പ്രസിഡൻ്റ് ജോർജ് ജോസഫ്, ജനമൈത്രി പോലീസ് പ്രതിനിധി മനോജ്, സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി വിജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (7 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (15 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (22 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (40 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (13 hours ago)

Malayali Vartha Recommends