സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗ്

സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗ്. 25.06.2024 മുതല്‍ 24.08.2024 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തീകരിക്കുന്നതാണ് .കിടപ്പുരോഗികളായ പെന്ഷന് ഗുണഭോക്താക്കള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കണം.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പുരോഗികളായ പെന്ഷന് ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍കൂട്ടി അറിയിച്ചതിനുശേഷം വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്യും.
അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടതാണ്. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുവാന്‍ 2 മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രസ്തുത കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
അതേസമയം ഒരു മാസത്തെ ക്ഷേമ പെന്ഷന് ഇന്നു മുതല്‍ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ അനുവദിച്ചു. ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്ഷന് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























