ആലപ്പുഴ ആറാട്ട് വഴിയില്‍ പതിനാലുകാരന് മതിലിടിഞ്ഞ് വീണ് മരിച്ചു...

ആലപ്പുഴ ആറാട്ട് വഴിയില്‍ പതിനാലുകാരന് മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന് അല്‍ ഫയാസ് ആണ് മരിച്ചത്. ട്യൂഷന് കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയല്പക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്. മൃതദേഹം ആശുപത്രിയിേേലക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha

























