അർപ്പണബോധത്തോടും ദൃഢനിശ്ചയത്തോടും രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്; പ്രധാനമന്ത്രിയിൽ നിന്നും ജന്മദിനാശംസകൾ സ്വീകരിക്കാൻ സാധിച്ചതിൽ താൻ അങ്ങേയറ്റം വിനയാന്വിതനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. 66-ാം പിറന്നാൾ തന്റെ സഹപ്രവർത്തകർക്കൊപ്പമാണ് സുരേഷ് ഗോപി ആഘോഷിച്ചത്. ഇതിനിടയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന് നന്ദി അറിയിച്ച് സുരേഷ് ഗോപിയും രംഗത്ത് വന്നു .
പ്രധാനമന്ത്രിയിൽ നിന്നും ജന്മദിനാശംസകൾ സ്വീകരിക്കാൻ സാധിച്ചതിൽ താൻ അങ്ങേയറ്റം വിനയാന്വിതനാണെന്ന് സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി നന്ദി അറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
പ്രധാനമന്ത്രിയുടെ പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും വാക്കുകൾ ആഴത്തിൽ പ്രതിധ്വനിക്കുന്നു. അർപ്പണബോധത്തോടും ദൃഢനിശ്ചയത്തോടും രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും അശ്രാന്ത പരിശ്രമവും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വെളിച്ചമാണ് പകരുന്നത്. അങ്ങയോടൊപ്പമുള്ള യാത്രയിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യത്തിന് കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും കെട്ടിപ്പടുക്കാൻ അങ്ങയോടൊപ്പം പ്രവർത്തിക്കുമെന്നുമാണ് സുരേഷ് ഗോപി കുറിച്ചത് .
https://www.facebook.com/Malayalivartha

























