അഞ്ചല്‍ - ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം...വാന്‍ ഡ്രൈവറിന് ദാരുണാന്ത്യം

അഞ്ചല്‍ - ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം...വാന്ഡ്രൈവറിന് ദാരുണാന്ത്യം.
വാന്‍ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 37 വയസായിരുന്നു. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി.പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപതികളിലേക്ക് മാറ്റി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്.
സംഭവം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാനിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും സാരമായി പരിക്കേറ്റതായാണ് സൂചനകള്‍. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.
https://www.facebook.com/Malayalivartha

























