കൊരട്ടിയില്‍ മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്കൂട്ടറില്‍ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

കൊരട്ടിയില്‍ മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്കൂട്ടറില്‍ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.അങ്കമാലി വേങ്ങൂര്‍ മഠത്തിപ്പറമ്പില്‍ ഷിജി(44)യാണ് മരിച്ചത്.
പരിക്കേറ്റ മകന് രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.15-ന് ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം നടന്നത്. ഷിജിയാണ് സ്കൂട്ടറോടിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























