ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിന് പരാതി നൽകി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു: കുടുംബത്തെയും തന്നെയും പട്ടിണിയിൽ നിന്ന് രക്ഷിക്കണമെന്നും, മേയർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം...

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാണാതായതിനെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നതിനും, കുടുംബം പട്ടിണിയാകാതിരിക്കാനും ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ കണ്ട് പരാതി നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു.
കേശവദാസപുരം കഴിഞ്ഞു 15 ഓളം യാത്രക്കാവുമായി പട്ടം ജംഗ്ഷനിൽ ആളെ ഇറക്കുമ്പോൾ ഒരു വാഗണാർ കാർ ബസ്സിനെ തട്ടാൻ വരുകയും ഡ്രൈവർ എന്നുള്ള നിലയിൽ തനിയ്ക്ക് ഡ്യൂട്ടി ചെയ്യാൻ പറ്റാത്തവിധം പട്ടം മുതൽ പാളയം ഷൻ വരെ തടസ്സപ്പെടുത്തുകയും, സാഫല്യം കോംപ്ലക്സ് മുന്നിലുള്ള ട്രാഫിക് സിഗ്നലിൽ ഗ്രീൻ സിഗ്നൽ ആയപ്പോൾ വാഹനം മുന്നോട്ടു എടുക്കാൻ ശ്രമിക്കുന്ന സമയം വാഹനത്തിലുള്ള യാത്രക്കാരെയും തന്നെയും സഞ്ചരിക്കാൻ സാധിക്കാത്ത വിധം പരാതിയിൽ പറയുന്ന അഞ്ച് പേരും പരസ്പരം ആലോചിച്ചു ഉറപ്പുവരുത്തി ഔദ്യോഗിക കൃത്യനിർവഹനം തടസ്സപെടുത്തണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി, ബസ്സിന്റെ കുറുകെ വാഹനം ഇടുകയും, കാറിൽ നിന്നും ഇറങ്ങി വന്ന് ബസ്സിൽ നിന്നും എന്നെ ഇറങ്ങാൻ നിർബന്ധിക്കുകയും ചെയ്തുവന്നും,
ഡ്രൈവർ സീറ്റിൻ്റെ ഡോർ ബലം പ്രയോഗിച്ചു. തുറന്നതിനു ശേഷം, ബസ്സിൽ അതിക്രമിച്ചു കയറി ബസ്സിനകത്തു ഇരിക്കുകയും, എന്നെ ഭീഷണി പെടുത്തി സർവീസ് നടത്തിവന്ന ബസ്സിന്റെ സർവീസ് മതിയാക്കി സൈഡിലേക്ക് ഒതുക്കാൻ ആവിശ്യപെടുകയും ഉണ്ടായതായി പറയുന്നു. കൻ്റോൺമെൻ്റ് SHO യ്ക്ക് രേഖാമൂലം പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ രേഖപെടുത്തുകയോ ചെയ്തിട്ടില്ലാ. എന്നും കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദ്ദേശാനുസരണം പ്രതികൾക്കെതിരെ കണ്ടോൺമെൻ്റ് പോലീസ് സ്റ്റേഷൻ എഫ് ഐ ആർ ഇടുകയും പ്രതികൾക്കെതിരെ അന്വേഷണം നടത്തി വരികയുമാണെന്ന് പരാതിയിൽ പറയുന്നു.
നാളിതുവരെ ഒരു കേസിൽ ശിക്ഷിക്കുകയോ ജയിൽവാസം അനുഭവിക്കുകയോ ഞാൻ കുറ്റക്കാരൻ ആണെന്ന് കണ്ടു കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളിലും ആത്മാർത്ഥമായും സുതാര്യമായും ഇടപ്പെടുന്ന നല്ലൊരു വ്യക്തി എന്ന നിലയ്ക്ക് ഉന്നയിക്കുന്ന ഈ വിഷയത്തിൽ ഗതാഗത മന്ത്രി എന്നുള്ള നിലയിൽ ഇടപെടുകയും തൊഴിലാളികളുടെ പക്ഷത്തിനും അവരുടെ ഒത്തൊരുമയ്ക്കും KSRTC യുടെ ഐക്യത്തിനും വേണ്ടി ഇതൊരു മാതൃകയായി കണ്ട് ജോലിയിൽ തിരിച്ചെടുക്കണമെന്ന് യദു ആവശ്യപെടുന്നു.
എതിർ കക്ഷികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഏഴ് വയസുള്ള മകന് തുടർ വിദ്യാഭ്യാസം നൽകുന്നതിനും കുടുംബത്തെയും തന്നെയും പട്ടിണിയിൽ നിന്ന് രക്ഷിക്കുന്നതിന് ജോലി തനിക്ക് തിരികെ നൽകണമെന്നും യദു ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയിൽ കേസെടുത്തില്ല. കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്ന് യദു പരാതിപ്പെടുന്നു.
അന്വേഷണം എന്തായെന്നറിയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും ആരോപിക്കുന്നു. കോടതി നിര്‍ദേശപ്രകാരം കേസ് എടുക്കേണ്ടിവന്നതിന്‍റെ ദേഷ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെന്നും ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇരട്ട നീതിയാണ് നടക്കുന്നതെന്നും യദു ചൂണ്ടിക്കാണിക്കുന്നു. എന്നാൽ യദുവിന്‍റെ പരാതിയിലെടുത്ത കേസില്‍ യാത്രക്കാരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയെന്നും, മേയറുടെയും എംഎൽഎയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലിസിന്‍റെ വിശദീകരണം.
https://www.facebook.com/Malayalivartha

























