സംസ്ഥാനത്ത് ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ നിന്ന് യെല്ലോ മുന്നറിയിപ്പാണ്...

സംസ്ഥാനത്ത് ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ നിന്ന് യെല്ലോ മുന്നറിയിപ്പാണ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തിയും മധ്യ ഗുജറാത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് നിലവിലെ മഴക്ക് കാരണം.
അതേസമയം ശക്തമായ മഴ കണക്കിലെടുത്ത് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്.
എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷമായി തുടരുന്നു. ശക്തമായ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധം നടത്തിയിട്ടും അടിയന്തര ഇടപെടൽ ഇല്ലാത്തതിനെതിരെ ഇന്ന് പ്രദേശത്ത് ഹർത്താൽ നടത്തുകയാണ് ജനകീയ സമരസമിതി.
ഇതിനിടെ, എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. എടവനക്കാട് ജനകീയ സംരക്ഷണ സമിതിയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രൂക്ഷമായ കടല്‍ക്ഷോഭം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരോ തവണ കടലാക്രമണം രൂക്ഷമാകുമ്പോഴും പ്രതിഷേധങ്ങളും പതിവ് കാഴ്ചയാവുകയാണ്. എന്നാൽ പരിഹാരം മാത്രം അകലെയാണ്. ഓരോ തവണ ഉപ്പുവെള്ളം ഇരച്ചെത്തുമ്പോഴും തകരുന്നത് ഇവരുടെ ജീവിതമാണ്. സുനാമി ദുരന്തബാധിത പ്രദേശമായിട്ടും ഈ തീരത്തോട് അവഗണന തുടരുകയാണ്. പലരും വീടുകൾ ഉപേക്ഷിച്ച് പോയി.കടലാക്രമണത്തിൽ തകർന്ന നിരവധി വീടുകളാണ് ദുരന്ത സ്മാരകങ്ങളായി ഇവിടെ ഉള്ളത്.
വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയാനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പിഎസ്സി പരീക്ഷകൾക്കും മാറ്റമില്ല. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല. എറണാകുളം മുതൽ കാസർകോട് വരെയുള്ള
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മത്സബന്ധനത്തിനുള്ള വിലക്കും തുടരുന്നുണ്ട്.
കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദപാത്തിയുടെയും ഗുജാറത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതോടെയാണ് മഴ ശമിക്കുന്നത്. ജുലൈ രണ്ടാം വാരം മഴ വീണ്ടും
സജീവമായേക്കും.
https://www.facebook.com/Malayalivartha

























