ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രതി ബിനോയിയെ വീണ്ടും 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു...

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ തിരുവനന്തപുരം പോക്സോ കോടതി വീണ്ടും 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
നേരേത്തേ 2 ദിവസം കസ്റ്റഡി നൽകിയിട്ടും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൂജപ്പുര പോലീസിൻ്റെ രണ്ടാം കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിയെ വീണ്ടും 27-06-2024 മുതൽ 29-06-2024 വരെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
https://www.facebook.com/Malayalivartha

























