കാട്ടാക്കടയിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് സംഘർഷം; വിദ്യാർത്ഥിക്ക് പരിക്ക്

കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തിൽ ചേരി തിരിഞ്ഞ് സംഘർഷത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് .കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആണ് സംഭവം. കൂട്ടം കൂടി നിന്ന വിദ്യാർത്ഥികൾക്കിടയിൽ രണ്ടു സംഘങ്ങൾ ഓടി കയറി തമ്മിൽ തല്ലുകയായിരുന്നു.ഇതോടെ ഈ പ്രദേശത്ത് നിന്നിരുന്ന വിദ്യാർത്ഥികൾ ഭയന്ന് ഓടി മാറി.പിന്നെ ഇവിടെ പത്തു മിനിറ്റോളം സംഘർഷാവസ്ഥ ആയിരുന്നു.
കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടമായി മാറുന്നു എന്ന പരാതികൾ നിലനിൽക്കെയാണ് വീണ്ടും ഇവിടെ സംഘർഷം ഉണ്ടായത്.പലപ്പോഴും വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളിലുള്ളവരും യാത്രക്കാരായവരും ഒക്കെ പറഞ്ഞു വിലക്കാൻ ശ്രമിച്ചാൽ ഇവരുടെ നേരെ അസഭ്യവർഷവുമായി സംഘം ഒരുമിക്കുന്ന സ്ഥിതി ആയതോടെയാണ് ഇപ്പൊൾ കുറെ നാളായി ഇവരാരും ഇത്തരം സംഭവങ്ങൾ നടന്നാൽ പോലിസിനെ പോലും അറിയിക്കാൻ മിനക്കെടാത്തത്. പ്രായപൂർത്തി ആകാത്തവർ ആണ് ഇവിടെ തമ്പടിക്കുന്നത്തിൽ അധികവും എന്നതിനാൽ പോലീസിനും ഇവിടുത്തെ പ്രശ്നങ്ങളിൽ ഇടപ്പെട്ടാൽ ഉണ്ടാകുന്ന പുലിവാലുകൾ ഓർത്തു തണുപ്പൻ മട്ടുണ്ട്.
സ്ഥാപനങ്ങൾക്ക് മുന്നിലുള്ള ഇടനാഴിയിലും ഇതിന് സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന ഇടനാഴികളിലും ഒക്കെയാണ് വിദ്യാർത്ഥികളും പുറത്തുള്ളവരും രാവിലെ മുതൽ തമ്പടിക്കുന്നത്. ഇവരിൽ പലരുടെയും നേതൃത്വത്തിൽ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നത് പരസ്യമാണ്. സ്ഥലത്ത് പ്രദേശത്തെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളെ കൂടാതെ പുറത്തുനിന്നുള്ളവരും എത്തി തമ്പടിക്കുക പതിവാണ്.
കഞ്ചാവിന്റെയും നിരോധിത ഉൽപ്പന്നങ്ങളുടെ ഉൾപ്പെടെ വിതരണ വില്പന ഉപയോഗ കേന്ദ്രം കൂടിയായി മാറിയ സ്ഥലമാണ് എന്നു പോലീസിലും, എക്സൈസിലും ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള ഇടമാണ് ഇവിടം. പലപ്പോഴും യുവാക്കളും കൗമാരക്കാരും തമ്മിൽ ഉള്ള തർക്കം കയ്യാംകളിയിൽ എത്തി സമീപ കടലിലേക്ക് കൂടെ ആക്രമണം വ്യാപിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.സ്ഥലത്ത് പൊലിസ് പട്ട്രോളിങ്ങും കെഎസ്ആര്‍ടിസി സുരക്ഷ ജീവനക്കാരുടെ ആഭാവവും ദിനവും ഇല്ലാത്തത് ആണ് ഇവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ യഥേഷ്ടം നടക്കുന്നത് എന്ന് യാത്രക്കാർ പറയുന്നു.
https://www.facebook.com/Malayalivartha

























