ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു:- റെയിൽവെ അന്വേഷണം...

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് വണ്ടിയുടെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്.
വേഗത കുറവായതിനാൽ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha

























