സുരേഷ് ഗോപി ഭരത് ചന്ദ്രന്‍ കളിച്ച് കൈയ്യടി മേടിക്കാന്‍ നോക്കുന്നു;സഖാക്കളുടെ വല്ലാത്ത രോദനം ആ കുത്തലങ്ങ് തീര്‍ത്ത് കൊടുത്തു, മുഖ്യമന്ത്രി നവകേരള യാത്ര നടത്തിയപ്പോള്‍ കിട്ടിയ എത്ര പരാതിക്ക് പരിഹാരം കണ്ടുവെന്ന മറുചോദ്യം ഇരട്ടച്ചങ്കന്‍ ടീംസിന്റെ വായടഞ്ഞു, കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കും ശീലമായിപ്പോയി

പമ്പില്‍ നിന്ന് വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചെന്ന ബാങ്ക് മാനേജരുടെ പരാതി. അടുത്ത നിമിഷം ആ പമ്പ് തന്നെ പൂട്ടിച്ച് നടപടിയെടുത്ത സുരേഷ് ഗോപിക്ക് കൈയ്യടി കിട്ടുന്നത് സഖാക്കള്‍ക്ക് ദഹിക്കുന്നില്ല. സോഷ്യമീഡിയ ഗ്രൂപ്പുകളില്‍ സഖാക്കളുടെ തെളപ്പ് ആ തെളപ്പങ്ങ് തീര്‍ത്തുകൊടുത്തു. സുരേഷ് ഗോപി ഭരത് ചന്ദ്രന്‍ കളിച്ച് കൈയ്യടി മേടിക്കാന്‍ നോക്കുന്നു. ഓവറാക്കി ചളവാക്കല്ലേ ചെമ്പ് ഗോപിയെന്ന് സിപിഎമ്മുമാര്‍ കാര്‍ പരിഹസിച്ചു. അതിന് കണക്കിന് കിട്ടി. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്ന ഊച്ചാളിയേക്കാള്‍ മാസാണെന്ന് മറുപടി. പരാതി കിട്ടി അടുത്ത നിമിഷം അദ്ദേഹം നടപടി എടുത്തില്ലെ അതിനനെയല്ലെ അഭിനന്ദിക്കേണ്ടത്. കേരളത്തിലെ എത്ര മന്ത്രിമാര്‍ അല്ലെങ്കില്‍ ജനപ്രതിനിധികള്‍ അവര്‍ക്ക് കിട്ടുന്ന പരാതിക്ക് പരിഹാരം കാണുന്നുണ്ട്. മുഖ്യമന്ത്രി നവകേരള യാത്ര നടത്തിയപ്പോള്‍ കിട്ടിയ എത്ര പരാതിക്ക് പരിഹാരം കണ്ടുവെന്ന ചോദ്യം വന്നതോടെ ഇരട്ടച്ചങ്കന്‍ ടീംസിന്റെ വായടഞ്ഞു.
കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് വാട്‌സാപ്പില്‍ അയച്ച പരാതിക്ക് വളരെ വേഗം പരിഹാരം കണ്ടത്. ഇവിടെ നേരിട്ട് പരാതി കൊണ്ട് കൊടുത്താലും രേു നടപടിയും ഇല്ല എന്നിട്ടാണ് കുത്തിത്തിരുപ്പുമായ് വന്നിരിക്കുന്നത്. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യനാണു പരാതിക്കാരന്‍.
പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 17ന് ആയിരുന്നു സംഭവം. 36 ലിറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേള്‍ക്കുകയും സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തുവെന്നു ജിജു പറയുന്നു. കമ്പനിയുടെ കോട്ടയത്തെ വര്‍ക്ഷോപ്പില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നതായി കണ്ടെത്തിയതെന്നാണു പരാതി. ഇതോടെ ജിജു തന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയും പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ ജയിംസ് വടക്കനോട് കാര്യം പറഞ്ഞു. ജയിംസ് വടക്കന്‍ ബിജെപി മുന്‍ വക്താവ് പി.ആര്‍.ശിവശങ്കറിന്റെ സഹായത്തോടെയാണു മന്ത്രി സുരേഷ് ഗോപിക്കു പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ ഇടപെട്ട സുരേഷ് ഗോപി 48 മണിക്കൂറിനകം സംഭവത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു.
'ജനങ്ങളുടെ പരാതി എങ്ങനെയാണ് പരിഹരിക്കേണ്ടതെന്നതിന് ഉദാത്ത മാതൃകയാണ് കേന്ദ്ര പെട്രോളിയംസഹമന്ത്രി സുരേഷ് ഗോപി. 48 മണിക്കൂറിനകം ഒരു പരാതി പരിഹരിക്കാന്‍ സാധിച്ചു. പരാതി നല്‍കിയ ഉടന്‍ തന്നെ ഡീസല്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കി. എന്റെ 36 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടെ കാണുന്ന ഏറ്റവും വേഗത്തിലുള്ള പരാതി പരിഹാരമാണിത്. ഞായറാഴ്ചയായിട്ട് കൂടി പ്രശ്‌നം ഏറ്റെടുത്ത് തിങ്കളാഴ്ച ഉച്ചയോടെ പരിഹരിച്ച സുരേഷ് ഗോപിയോടും അദ്ദേഹത്തിന്റെ ഓഫീസിനോടും നന്ദി പറയുന്നു. ഞാന്‍ പറയുന്നത് ഇതൊക്കെ മറ്റു മന്ത്രിമാരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണമെന്നാണ്. സുരേഷ് ഗോപി ഒരു കാര്യം ചെയ്യുമ്പോള്‍ സിനിമാ ശൈലിയാണെന്ന് വിമര്‍ശിച്ചിട്ട് കാര്യമില്ല. സിനിമാ ശൈലിയില്‍ ജനങ്ങളുടെ പ്രശ്‌നം പരിഹരിച്ച ഉദാത്തമായ മാതൃകയാണിത്. അതുവിളിച്ചുപറയാന്‍ ഒരുവിഷമവുമില്ല. സുരേഷ് ഗോപി മാതൃകയാകട്ടെ,', ജയിംസ് വടക്കന്‍ പറഞ്ഞു. പരാതി പരിഹാരത്തില്‍ മാതൃക കാട്ടിയതിന് ജയിംസ് വടക്കന്‍ സുരേഷ് ഗോപിക്ക് കത്തയയ്ക്കുകയും ചെയ്തു.
വൈശ്യ ബാങ്കിന്റെ കേരളതമിഴ്‌നാട് റീജിയണല്‍ തലവനായിരുന്നു പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റിയായ ജയിംസ് വടക്കന്‍. ഇപ്പോള്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്ത് പൊതുപ്രവര്‍ത്തനം നടത്തുന്നു. നാടിന്റെ നന്മയ്ക്കായി ജയിംസ് വടക്കനും, പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിരവധി കേസുകള്‍ നല്‍കി അനുകൂല ഉത്തരവൂകള്‍ സമ്പാദിച്ചിട്ടുണ്ട്. സ്ഥിരമായി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്ന വടക്കന്‍ കോര്‍പ്പറേഷനെ നന്നാക്കിയെടുക്കാന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്.
https://www.facebook.com/Malayalivartha

























