തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം ലാൻഡ് ചെയ്ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചു

തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ പൊലീസുകാർ പരിശോധിക്കുകയാണ്. വിമാനം ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന വിവരം അറിയിക്കുകയായിരുന്നു.
ഈ ഇടയ്ക്ക് ആയിരുന്നു കരിപ്പൂരിൽ വിമാന താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശമുണ്ടായത്. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ സീറ്റിൽ നിന്നു കുറിപ്പ് കിട്ടി. തുടർന്നു ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പക്ഷെ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.പ്രാഥമിക നിഗമനമനുസരിച്ച് ഭീഷണി വ്യാജമാണെന്ന് അറിയുവാൻ സാധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























