ഉഗ്രസ്ഫോടന ശബ്ദത്തിൽ പരിഭ്രാന്തരായി കല്ലാനോട് ഇല്ലിപ്പിലായി മേഖല നിവാസികൾ; രാത്രി പത്തരയോടെ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതിനു പിന്നിലെ കാരണം പുറത്ത്

ഉഗ്രസ്ഫോടന ശബ്ദത്തിൽ പരിഭ്രാന്തരായി കല്ലാനോട് ഇല്ലിപ്പിലായി മേഖല നിവാസികൾ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. എന്താണ് ഈ ഉഗ്രസ്ഫോടന ശബ്ദത്തിന്റെ പിന്നിലെ കാരണമെന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്,
കോഴിക്കോട്∙ കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഉഗ്രസ്ഫോടന ശബ്ദമുണ്ടായത് വമ്പൻ പാറ അടർന്നുവീണതിനെത്തുടർന്ന് എന്നാണ് കണ്ടെത്തൽ . ഇന്നലെ രാത്രി 10.30നാണ് പ്രദേശവാസികൾ വലിയ ശബ്ദം കേട്ടത്. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടു.
ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു.തുടർന്ന് ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻ മുകളിൽ പരിശോധന നടത്തിയത്. വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം താഴേക്ക് ഒലിച്ചുപോയി എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സ്വകാര്യ ഭൂമിയിലെ പാറയാണ് പൊട്ടി ഒലിച്ചുവന്നത്.
https://www.facebook.com/Malayalivartha

























