Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കൊലവിളി അതിര് കടക്കുന്നു മനു തോമസിന് പോലീസ് സുരക്ഷ;ആകാശ് തില്ലങ്കേരിയും പോരാളി ഷാജി ചെങ്കതിര്‍ ചെന്താരകം ഗ്രൂപ്പുകള്‍ മനുവിന് സ്‌കെച്ചിട്ടു,ഡി വൈ എഫ് ഐ മുന്‍ നേതാവിന്റെ വീടിന് സുരക്ഷയൊരുക്കാന്‍ കമ്മീഷ്ണര്‍ ഹേമലത ഉത്തരവിട്ടു,പി ജയരാജനും മകനും പോര് കൊഴുപ്പിക്കുന്നു,കാര്യങ്ങള്‍ സി പി എമ്മിന്റെ കൈവിട്ട് പോയി

28 JUNE 2024 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

പി ജയരാജന്റെ വേട്ടപ്പട്ടികള്‍ മനു തോമസിനെ കടിച്ചുകീറാന്‍ ഇറങ്ങി. കണ്ണൂരില്‍ സ്ഥിതി രൂക്ഷമായതോടെ മനുതോമസിന്റെ വീട് വളഞ്ഞ് പോലീസ്. മുന്‍ ഡി.വൈ.എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഎം മുന്‍കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസിന് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷ്ണര്‍ ഹേമലത ഉത്തരവിട്ടു. വീണ്ടും ഒരു ടിപി ഉണ്ടാകാതിരിക്കാന്‍ പോലീസിന്റെ ശക്തമായ ഇടപെടല്‍. മനുവിന് സുപരക്ഷ ഒരുക്കുന്നു എന്നതല്ലാതെ മനുവിനെതിരെ കൊലവിളി നടത്തുന്ന ആകാശ് തില്ലങ്കേരിയേയും ചെന്താരകം ചെങ്കതിര്‍ സൈബര്‍ ഗ്രൂപ്പുകളേയും തൊടാതെ പോലീസ്. തൊടാന്‍ ഭയമാണ് അതാണ് പോലീസ് ഒഴിഞ്ഞുമാറുന്നത്.

ആലക്കോട് പൊലിസാണ് മനു തോമസിനും അദ്ദേഹം താമസിക്കുന്ന വിടിനും സംരക്ഷണം നല്‍കുക. സിപിഎം സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും മനു തോമസിന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായിപൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി മനു തോമസിന്റെ ചിത്രമടക്കം പോസ്റ്റു ചെയ്തു സംഘടനയെ വിമര്‍ശിച്ചാല്‍ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഇതിനു ശേഷം സ്വര്‍ണ്ണകടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയും പി. ജയരാജനെ അനുകൂലിക്കുന്ന റെഡ് ആര്‍മിയും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള കൊലവിളിയില്‍ ഭയമില്ലെന്നും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണമെന്നും മനു തോമസ് പ്രതികരിച്ചിരുന്നു. സത്യം തുറന്നു പറയുന്നതില്‍ തന്നെയാര്‍ക്കും ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്നാണ് മനു തോമസിന്റ നിലപാട്. കണ്ണൂരിലെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നത് പി.ജയരാജനും ഇവരുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത് ജയരാജന്റെ മകന്‍ ജയ്ന്‍ രാജാണെന്നും മനു തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ക്വട്ടേഷന്‍ സംഘവുമായി തനിക്ക് യാതൊരു ബന്ധവുമിലെന്നും റെഡ് ആര്‍മിയെന്ന സോഷ്യല്‍ മീഡിയ പേജുമായും ബന്ധമില്ലെന്നും ജയിന്‍ രാജ് വ്യക്തമാക്കി. എതിര കക്ഷികളായ മനു തോമസ്, വാര്‍ത്ത സംപ്രേഷണം ചെയ്തഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിന്‍ പി രാജിന്റെ വക്കീല്‍ നോട്ടീസ്. ഏഴു ദിവസത്തിനകം മാപ്പു പറയണമെന്നാണ് ആവശ്യം. ചാനലിലൂടെ തന്നെ തിരുത്തല്‍ വേണമെന്നും പറയുന്നു.

പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങള്‍ നടത്തി. പി ജയരാജന്‍ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചിരുന്നു. മനു തോമസിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തതായി ഫേസ്ബുക്കിലൂടെയാണ് ജെയിന്‍ അറിയിച്ചത്. യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കുകയും തന്റെ അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിന് തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍പാര്‍ട്ടി നേതാവായ പി.ജയരാജനും മകനുമെതിരെ ആരോപണങ്ങള്‍ ശക്തമാകുമ്പോഴും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവിധ കോണുകളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ മനു തോമസിനെതിരെ വധഭീഷണി മുഴങ്ങിയിരുന്നു. സ്വര്‍ണ കടത്ത് സംഘങ്ങളുമായി രഹസ്യ ബന്ധം പുലര്‍ത്തിയെന്ന ഡി.വൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും യുവജന കമ്മിഷന്‍ അധ്യക്ഷനുമായ എം. ഷാജര്‍ക്ക് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആകാശ് തില്ലങ്കേരിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണമാണ് മനു തോമസ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരുന്നത്. ഇതു കൂടാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മനു തോമസ് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് 2023 ഏപ്രില്‍ മുതല്‍ മെംപര്‍ഷിപ്പ് പുതുക്കാതെ പാര്‍ട്ടിയില്‍ നിന്നും ഒഴിവായത്. എന്നാല്‍ മനു തോമസിന്റെ പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനു ശേഷമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ പരാതിയുടെ കോപ്പിമാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഷാജ റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പരാതിയാണ് പുറത്തു വന്നത്. ഇതിനു ശേഷം മൗനം പാലിച്ച കണ്ണൂര്‍ ജില്ലാ നേതൃത്വം ഇതുവരെ പരാതിയെ കുറിച്ചുള്ള കാര്യങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (3 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (21 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (13 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (13 hours ago)

Malayali Vartha Recommends