Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പിണറായിയെ കടിച്ചുകീറാന്‍ PJയുടെ വേട്ടപ്പട്ടികള്‍;തില്ലങ്കേരി കൂട്ടത്തെ ഇറക്കി കണ്ണൂര്‍ CPM പിടിയ്ക്കാന്‍ പി ജയരാജന്‍,പിണറായി വിജയനെ വെട്ടിച്ചിതറിക്കാന്‍ കാത്തിരിക്കുകയാണ് പി ജെ ആര്‍മി,കണ്ണൂര്‍ കലുഷിതമായി നില്‍ക്കുമ്പോള്‍ ജയരാജനും പിള്ളേരും പണി തുടങ്ങി, മുഖ്യമന്ത്രിയും ഗോവിന്ദനും വായിലെ പിരിവെട്ടി നില്‍ക്കുന്നു

28 JUNE 2024 07:42 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ പി ജയരാജന്റെ വേട്ടപ്പട്ടികള്‍ കടിച്ചുകീറാന്‍ ഇറങ്ങി. പിണറായി വിജയനേയും വിറപ്പിച്ച് തില്ലങ്കേരിക്കൂട്ടം പിജെയ്ക്ക് പിന്നില്‍ അണിനരന്ന് കഴിഞ്ഞു. ഇത്രകാലം പിണറായി വിജയന്റെ ആട്ടും തുപ്പും സഹിച്ചും വെട്ടിനിരത്തല്‍ അതിജീവിച്ചും പി ജയരാജന്‍ ഒതുങ്ങിയത് ഈ ദിനത്തിന് വേണ്ടി ആയിരുന്നോ. കണ്ണൂര്‍ സിപിഎമ്മില്‍ മനു തോമസ് കൊളുത്തിവിട്ട വിവാദം കത്തിക്കയറുമ്പോള്‍ പി ജയരാജനും തില്ലങ്കേരി സംഘവും പാര്‍ട്ടിയെ പ്രതിരോധിച്ച് കളത്തില്‍ ഇറങ്ങി. പാര്‍ട്ടിയ എന്തും പറഞ്ഞാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് പി ജയരാജന്‍ പറഞ്ഞത്. പിണറായി വിജയന്‍ പോലും മൗനംപാലിച്ചിടത്താണ് പാര്‍ട്ടിക്ക് വേണ്ടി സംസാരിച്ച് ജയരാജന്‍ കളത്തില്‍ വന്നത്. കണ്ണൂരില്‍ പിണറായിക്കെതിരെ വിഭാഗീയത രൂക്ഷമാണ്. ഈ അവസരം മുതലെടുക്കുകയാണ് ജയരാജനും പിള്ളേരും.

പിണറായി വിജയനെ വെട്ടിച്ചിതറിക്കാന്‍ കാത്തിരിക്കുകയാണ് പി ജയരാജന്‍. ആകാവുന്നത്ര ദ്രോഹം പിണറായി കാണിച്ചിട്ടുണ്ട് അതൊന്നും ജയരാജന്‍ മറന്നിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് ജയരാജന്‍ ആര്‍എസ്എസിന്റെ വെട്ടുകൊണ്ട് വീണത്. എന്നിട്ടും പാര്‍ട്ടിയില്‍ പട്ടിയുടെ വില പോലും പിണറായി കൊടുത്തില്ല. കണ്ണൂരുകാര്‍ക്ക് ചെന്താരകമാണ് ജയരാജന്‍. ആ പ്രഭാവം വീണ്ടെടുക്കാന്‍ അവസരം മുതലാക്കി ജയരാജന്‍ ഇറങ്ങി.

പി ജയരാജനും ആകാശ് തില്ലങ്കേരി ഉള്‍പ്പെട്ട പിജെ ആര്‍മിക്കും ശത്രു പിണറായി വിജയനാണ്. പിജെ ഭക്തരാണ് ആകാശ് തില്ലങ്കേരി, ആര്‍ജുന്‍ ആയങ്കി തുടങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. കണ്ണൂരില്‍ തലപ്പൊക്കത്തിലുള്ള നേതാവ് അത് ജയരാജനാണ്. തന്റെ തലയ്ക്ക് മുകളില്‍ വളരുന്നുവെന്ന് കണ്ടതോടെ പിണറായി വിജയന്‍ അടിച്ചൊതുക്കിയതാണ് പിജെയെ. ചതിപ്രയോഗത്തിലൂടെ പിണറായിക്കൂട്ടര്‍ അടിച്ചൊതുക്കി. പാര്‍ട്ടി കാര്യങ്ങളില്‍ നിന്നെല്ലാം ജയരാജനെ മാറ്റി നിര്‍ത്തി. തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായിവിജയന്റെ തലയ്ക്ക് മുകളില്‍ പി ജയരാജന്റെ പോസ്റ്റര്‍ ഉയര്‍ന്നപ്പോള്‍ അത് താഴെയിറക്കിച്ചു. പി ജയരാജനെതിരെ പിണറായി നടത്തുന്ന നീക്കങ്ങളെ എതിര്‍ത്ത് പിജെ ആര്‍മി സോ,്‌യല്‍മീഡിയകളില്‍ നിരന്തരം പോസ്റ്റിട്ടു. ഒടുവില്‍ പിജെ ആര്‍മി പാരയാകുമെന്ന് കണ്ടപ്പോള്‍ അവരെ വെട്ടിനിരത്തി റെഡ് ആര്‍മിയാക്കി. അങ്ങനെ പിജെ കൂട്ടത്തെ അടപടലം വെട്ടിനിരത്തി.

എന്നാല്‍ അവര്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ അവസരം വന്നെത്തിയെന്ന് കണ്ടപ്പോള്‍ തലപൊക്കി. പാര്‍ട്ടിയിലെ തെമ്മാടിത്തങ്ങള്‍ തുറന്നുകാട്ടി പാര്‍ട്ടി വിട്ട മനു പലതും വിളിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ രക്ഷകരുടെ രൂപത്തില്‍ പി ജയരാജനും സംഘവും കളത്തില്‍. മനുവിനെ സ്‌കെച്ചിട്ടിരിക്കുകയാണ് പിജെ ആര്‍മി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി മനുവിനെ കൊലവിളിച്ച് പറഞ്ഞത്. ആകാശിന് പൊള്ളിയത് മനു പാര്‍ട്ടിയെ പറഞ്ഞതിന് അല്ല പി ജയരാജനെ പറഞ്ഞതിനാണ്. അതായത് മനുവിനെതിരെ ജയരാജന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു അതിന് മറുപടിയുമായ് മനു കുറിപ്പിച്ചു. ജായരാജനെ പൊളിച്ചടുക്കിയായിരുന്നു മനുവിന്റെ കുറിപ്പ്. അതുകൊണ്ടാണ് ആകാശിന്റെ കൊലവിളി.

കണ്ണൂരില്‍ ഇപ്പോള്‍ ശരിക്കും സ്ഥിതി എന്താണെന്ന് ചോദിച്ചാല്‍ ടിപി കൊല്ലപ്പെടുത്തിന് മുന്‍പ് എന്തായിരുന്നോ അത് തന്നെ. പിജെയുടെ വേട്ടപ്പട്ടികള്‍ മനുവിനെ തീര്‍ക്കാന്‍ ഇറങ്ങിയെന്നാണ് സംസാരം. എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന ഭയത്തിലാണ് കണ്ണൂരുകാര്‍. ആകാശിന്റെ കമന്‍ര് അത്തരത്തിലാണ്. കൂടെയുള്ളവര്‍ക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നാണ് ആകാശിന്റെ കൊലവിളി. നമുക്കറിയാം ശുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ജയിലിനകത്ത് പോലീസിനെ തല്ലിച്ചതച്ചവന്‍. പക്കാ ക്രിമിനലാണ് തറ ഗുണ്ട. ഇവനെയൊക്കെ വളര്‍ത്തുന്നത് പി ജയരാജനാണ്. പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും ആകാശ് തില്ലങ്കേരി വെല്ലുവിളി നടത്തിയിട്ടുണ്ട്. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലും. സിപിഎം ഇവരെക്കൊണ്ട് ചെയ്യിച്ച പലതും വെട്ടിത്തുറന്ന് പറയുമെനന് ഭീഷണി ഉയര്‍ന്നപ്പോഴാണ് പിണറായി ഒത്തുതീര്‍പ്പിന് ഗോവിന്ദനെ കണ്ണൂരിന് അയച്ചത്. എന്നിട്ടും നടക്കാതെ വന്നതോടെ ആകാശിനെ കാപ്പ ചുമത്തി അകത്താക്കുന്നത്.

പി ജയരാജന്റെയും തില്ലങ്കേരി സഖാക്കളുടേയും കണ്ണിലെ കരട് പിണറായി വിജയനാണ്. പിണറായിസം അവസാനിച്ചാലേ ഇവര്‍ക്ക് തലപൊക്കാന്‍ കഴിയൂ. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിണറായി പ്രഭാവം മങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ പിണറായി വിജയന്റെ കുടുംബത്തിന് നേരെയും ആരോപണം വന്നു. പിണറായി അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് മനു സിപിഎമ്മിന് നേരെ പൊട്ടിച്ചത്. പിണറായിക്ക് വായടഞ്ഞു അവിടെ കയറിക്കളിച്ച് പി ജയരാജന്‍. അരങ്ങത്തേക്ക് തില്ലങ്കേരി സഖാക്കളേയും ഇറക്കി. സംഗതി കൈവിട്ട് പോയെന്ന് പാര്‍ട്ടി സെക്രട്ടറി എവി ഗോവിന്ദന് മനസിലായി പക്ഷെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ആകെ ചെയയ്ാന്‍ കഴിയുന്നത് പി ജയരാജനേയും കൂട്ടരേയും വിമര്‍ശിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ട്. പി ജയരാജന്‍ കേറി ഗോളടിച്ചതോടെയാണ് ഗോവിന്ദന്‍ ഇടപെട്ടത്. മനുവുമായ് ജയരാജനും സംഘവും വെല്ലുവിളി നടത്തിയത് ശരിയായില്ലായെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. ജില്ലാ സെക്രട്ടറി എം വിജയരാജന്‍ വിശദീകരിച്ച വിഷയത്തില്‍ പി.ജയരാജന്റെ ഇടപെടല്‍ അനാവശ്യമായെന്നാണ് വിലയിരുത്തല്‍.

ക്വട്ടേഷനും സ്വര്‍ണക്കടത്തിനും പാര്‍ട്ടിയെ മറയാക്കുന്നവര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ആളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആശീര്‍വാദത്തോടെയാണെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചതിന് മനുവിനെതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞ് പി.ജയരാജന്‍ വിവാദത്തില്‍ കക്ഷിചേര്‍ന്നത്. ഇതോടെ മനു തോമസ് കൂടുതല്‍ കടുത്ത ആരോപണങ്ങളുന്നയിച്ചു. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന മനുവിന്റെ അവകാശവാദം കബളിപ്പിക്കലാണെന്നും കുറ്റപ്പെടുത്തിയ ജയരാജന്റെ പോസ്റ്റായിരുന്നു ഇതിനെല്ലാം കാരണം. താന്‍ ആരോപണമുന്നയിച്ച നേതാവിനെ വെള്ളപൂശാനാണ് ജയരാജന്റെ ശ്രമമെന്നു കരുതിയാണ് മനു വീണ്ടും രംഗത്തു വന്നത്. അല്ലാത്ത പക്ഷം ആ വിവാദം അവിടെ തീരുമായിരുന്നു. ജില്ലാ കമ്മിറ്റി വ്യക്തത വരുത്തിയ കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ സംസ്ഥാനസമിതി അംഗം വിശദീകരിച്ചത് സിപിഎമ്മിന് വലിയ തലവേദനയായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (12 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (13 hours ago)

Malayali Vartha Recommends