വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം... രണ്ടുകോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതി കൂടി പിടിയില്‍

പുതിയങ്ങാടി എടയ്ക്കലില്‍ രണ്ടുകോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതി കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമി. പി.എസ് (24)നെ ബംഗളരൂവില്‍ നിന്നും വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ജി ഹരീഷും സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തിയത് യുവതി ആണെന്നാണ് പൊലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമൂഴി സ്വദേശി ആല്ബിന് സെബാസ്റ്റ്യന്‍, ഷൈന്‍ ഷാജി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മേയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആദ്യ പ്രതി നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബംഗളൂരൂവില്‍ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആല്ബിന് സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഷൈന്‍ ഷാജി സമാന കേസുകളില്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷ കഴിഞ്ഞ് വീണ്ടും ലഹരിക്കച്ചവടത്തിലേക്ക് വരുകയായിരുന്നുെവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























