Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

രണ്ടാം അങ്കത്തിനായി ഗവര്‍ണര്‍... രണ്ടാമതും ഗവര്‍ണറാകാന്‍ സാധ്യത; വിസി നിയമനവുമായി ഗവര്‍ണര്‍ വീണ്ടും രംഗത്ത്, 6 യൂണിവേഴ്സിറ്റികളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു; സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല; സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അവലോകനം തളളി കേന്ദ്ര കമ്മിറ്റി, തിരുത്തല്‍ നടപടി വേണം

29 JUNE 2024 10:26 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് രണ്ടാമതും അവസരം ലഭിക്കുമെന്നുള്ള സൂചനയ്ക്കിടെയാണ് പുതിയ നീക്കം. സര്‍വകലാശാലകളില്‍ വിസി നിയമനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സര്‍വ്വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.

കേരള, എം ജി, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, കെ ടി യു, മലയാളം സര്‍വ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസികളുടേയും ചാന്‍സ്ലരുടെയും നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാല്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവര്‍ണറുടെ നീക്കം. രാജ്ഭവന്‍ വിഞാപനം ഇറക്കിയതോടെ ഇനി സര്‍ക്കാര്‍ നീക്കമെന്തായിരിക്കുമെന്നാണ് ചര്‍ച്ചയാകുന്നത്.

വിഞാപനം ഓരോ സര്‍വകലാശാല സിണ്ടിക്കേറ്റുകളും കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇടയുണ്ട്. സര്‍ക്കാരും ഗവര്‍ണ്ണര്‍ക്ക് എതിരെ രംഗത്തു വരും. അതെ സമയം വി സി മാര്‍ ഇല്ലാതെ ഒരു വര്‍ഷത്തോളമായ സാഹചര്യത്തില്‍ ഹൈകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവന്‍ നിലപാട്.

അതേസമയം തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വളര്‍ച്ച വിലയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. തലസ്ഥാന ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയത് കനത്ത പ്രതിസന്ധിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. തലസ്ഥാനത്തെ വോട്ട് കണക്ക് പരിശോധിച്ച് ബിജെപി വളര്‍ച്ച കൃത്യമായി വിലയിരുത്തും. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ട് കണക്കില്‍ ബിജെപി മുന്നിലാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വിലയിരുത്തല്‍. ഈഴവ വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടായി. സര്‍ക്കാര്‍ ജനങ്ങളുടേതാണെന്ന തോന്നല്‍ ഇല്ലാതായെന്നും വിമര്‍ശനം ഉയര്‍ന്നു. കോര്‍പറേഷന്‍ ഭരണത്തെയും സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. നഗരസഭാ പ്രവര്‍ത്തനത്തില്‍ ജനകീയത ഇല്ല. ഇങ്ങനെ പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കളം പിടിക്കുമെന്നാണ് വിമര്‍ശനം. നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഒട്ടും ജനകീയമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്ക് രൂക്ഷവിമര്‍ശനം. അതെ സമയം മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തെ കുറിച്ച് വിമര്‍ശനം ഉണ്ടായില്ല. വോട്ടു ചോര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എച്ച് സലാം എംഎല്‍എ വെള്ളാപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തി. മലബാറില്‍ വോട്ടു ചോര്‍ന്നത് വെള്ളാപ്പള്ളി കാരണമല്ലല്ലോ എന്നായിരുന്നു എച്ച്. സലാമിന്റെ പരാമര്‍ശം. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോര്‍ന്നുവെന്നും എച്ച് സലാം എംഎല്‍എ പറഞ്ഞു. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ, കെ പ്രസാദും എച്ച് സലാമിനെ പിന്തുണച്ചു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാര്‍ക്സിയന്‍ രീതിയിലല്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയതലത്തില്‍ സിപിഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കള്‍ എതിര്‍ത്തു. ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോല്‍വിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മറ്റി നിര്‍ദ്ദേശിച്ചു.

അതേ സമയം കേരളത്തിലെ നേതൃ മാറ്റം നിലവില്‍ ചര്‍ച്ചയില്‍ ഇല്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നാളെയും തുടരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (12 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (13 hours ago)

Malayali Vartha Recommends