കൊലപാതക ശ്രമം... പ്രതിക്ക് അഞ്ചു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ

കൊലപാതക ശ്രമ കേസിലെ പ്രതിക്ക് 5 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ അയിലം ദേശത്ത് മുക്കോല വില്ലേജില്‍ മൂലയില്‍ വീട്ടില്‍ താമസം ഗോപി മകന് ബിജുവിനെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സിജു ഷെയ്ഖ് ശിക്ഷിച്ചത്.
കൊലപാതക ശ്രമത്തിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം . 28-04--2014 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഭാര്യയായ ആവലാതിക്കാരി ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോള്‍ ബന്ധുക്കളോടും മറ്റുള്ളവരോടും സംസാരിച്ചത് ഇഷ്ടപ്പെടാത്ത പ്രതി ഭാര്യയെ കുറിച്ച് അനാവശ്യങ്ങള്‍ പറയുകയും ഭാര്യയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട പ്രതി അടുക്കളയില്‍ വെള്ളം എടുക്കാനായി പോയ ഭാര്യയെ പിന്തുടര്ന്ന് ചെന്ന് അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന കറിക്കത്തി എടുത്ത് നെഞ്ചിലും മുതുകിലും കൈമുട്ടിലും കുത്തി ഗുരുതര പരിക്കുകള്‍ എല്പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജു. കടക്കാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഷെരീഫ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി എസ് രാജേഷ് അഡ്വക്കേറ്റ് ബിറ്റോ അ ട എന്നിവര്‍ കോടതി മുമ്പാകെ ഹാജരായി.
"
https://www.facebook.com/Malayalivartha

























