ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം....കേസ് വഴിത്തിരിവിലേക്ക്... കൂട്ടുപ്രതികളായ രമ്യാ ഗോപനെയും വിശാഖിനെയും കോടതി റിമാന്‍ഡ് ചെയ്തു

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പൂജപ്പുര പോലീസെടുത്ത കേസ് വഴിത്തിരിവിലേക്ക്.കൂട്ടുപ്രതികളായ രണ്ടാം പ്രതി ജി.ബി. രമ്യാ ഗോപന് (33), മൂന്നാം പ്രതി വിശാഖ് എന്ന കിച്ചു (26) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ 9 വരെ രമ്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും വിശാഖിനെ പൂജപ്പുര ജില്ലാ ജയിലിലേക്കുമാണ് റിമാന്‍ഡ് ചെയ്തത്.
തിരുവനന്തപുരം പോക്സോ കോടതിയുേടേതാണുത്തരവ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 363 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിയമാനുസൃത രക്ഷാകര്‍ത്തൃത്വത്തില്‍ നിന്ന് തട്ടി കൊണ്ടു പോകല്‍), 354 (ഡി) (പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്ന്ന് സമ്പര്‍ക്കം ഉണ്ടാക്കുകയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിരീക്ഷിക്കുകയും ചെയ്തുള്ള പൂവാല ശല്യം), 376(1) (ബലാല് സംഗം) , 312 (ഗര്‍ഭം അലസിപ്പിക്കല്‍) , 306 ( ആത്മഹത്യാ പ്രേരണ) , പോക്സോ നിയമത്തിലെ 6 വകുപ്പുകള്‍ എന്നിവ ചുമത്തിയുള്ള റിമാന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
അതേസമയം ഒന്നാം പ്രതി ബിനോയിയെ പോക്സോ കോടതി വീണ്ടും 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാം പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ കോടതി വീണ്ടും 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നേരേത്തേ 2 ദിവസം കസ്റ്റഡി നല്‍കിയിട്ടും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൂജപ്പുര പോലീസിന്റെ രണ്ടാം കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിയെ വീണ്ടും 27-06-2024 മുതല്‍ 29-06-2024 വരെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് കോടതിഉത്തരവ്.
പ്രതി പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലങ്ങള്‍, ഗര്‍ഭച്ചിദ്രത്തിന് വിധേയമാക്കിയ സ്ഥലം, ഗര്‍ഭചിദ്ര മരുന്ന് നല്കിയ മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് ഉള്ള തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്ക് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
തലസ്ഥാന നഗരത്തിലെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജൂണ്‍ 10 നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി 17 ന് മരിച്ചു. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ബിനോയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2 മാസം മുമ്പ് ഇയാള്‍ ഉപേക്ഷിച്ചു പോയി.
ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. ഇത് അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. പ്രതിയുടെ അക്കൗണ്ടിലാണ് യൂടുബ് അക്കൗണ്ട് പണം വന്നിരുന്നത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























