ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും.
ജൂലൈ മാസത്തെ റേഷന്‍ വിതരണം എട്ടാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ കടയുടമകള്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങുന്നു. ജൂലൈ 8, 9 തീയതികളില്‍ സമരം നടത്താനാണ് റേഷന്‍ വിതരണക്കാരുടെ തീരുമാനം.
https://www.facebook.com/Malayalivartha

























