മാവേലിക്കര തഴക്കരയില്‍ വീടിനു സമീപം നിര്‍മിച്ചുകൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം...

മാവേലിക്കര തഴക്കരയില്‍ വീടിനു സമീപം നിര്‍മിച്ചുകൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
മൂന്നുപേര്‍ ി രക്ഷപ്പെട്ടത് അത്ഭുതകരമായി . കല്ലുമല, പുതുച്ചിറ, പ്ലാവിള വടക്കതില്‍ ആനന്ദന് (കൊച്ചുമോന്-54), ചെട്ടികുളങ്ങര, പേള പേരേക്കാവില്‍ സുരേഷ് ഭവനത്തില്‍, സുരേഷ്(57) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പോനകം മംഗാലവടക്കതില്‍ ശിവശങ്കര്‍(39), കാട്ടുവള്ളില്‍, കുറ്റിയില്‍ വീട്ടില്‍ സുരേഷ്(56), കൃഷ്ണപുരം കാപ്പില്‍ കളരിക്കല്‍ വടക്കതില്‍ രാജു(65) എന്നിവരാണ് രക്ഷപട്ടത്. ഉച്ചയ്ക്ക് 2.30 ഓടെ മാവേലിക്കര മുന്‍സിപ്പാലിറ്റി 8-ാം വാര്‍ഡ് തഴക്കര പുത്തന്‍ പുരയിടത്തില്‍ സ്റ്റീഫന്‍ ഫിലിപ്പോസിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചു കൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്ക്കുരയുടെ വാര്‍പ്പിനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
തട്ടിളക്ക് അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ കൂര മാതൃകയില്‍ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കും ഭിത്തി ഉയരത്തില്‍ ഉണ്ടായിരുന്ന തട്ടിനും ഇടയില്‍ ഞെരുങ്ങിയാണ് ഇരുവരും മരിച്ചത്.
ഇവര്‍ക്കൊപ്പം മുകളില്‍ ഉണ്ടായിരുന്ന ശിവശങ്കര്‍ മുകളില്‍ നിന്ന് ചാടിയും ഏണിയില്‍ നിന്ന് ഇവരെ സഹായിക്കുകയായിരുന്ന സുരേഷ് ഏണിയില്‍ നിന്ന് ചാടിയും താഴെന്നിന്നിരുന്ന രാജു ഓടി മാറിയും രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മാവേലിക്കര പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. മരണപ്പെട്ട രണ്ടു പേരെയും വളരെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. ആനന്ദന്റെ ഭാര്യ: ഷീബ, സുരേഷിന്റെ ഭാര്യ: ഗിരിജ, ഏക മകളാണ് അശ്വതി.
" a
https://www.facebook.com/Malayalivartha

























