ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണ പ്രവർത്തനങ്ങൾ; ക്ലിഫ് ഹൗസിലെ പൊലീസ് കണ്ട്രോൾ റൂമും പാർക്കിങ് ഏരിയ നവീകരിക്കാനുള്ള നീക്കം ശക്തമാക്കി; പൊതുമരാമത്ത് വകുപ്പ് 16.31 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചു

ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ക്ലിഫ് ഹൗസിലെ പൊലീസ് കണ്ട്രോൾ റൂമും പാർക്കിങ് ഏരിയ നവീകരിക്കാനുള്ള നീക്കം ഇപ്പോൾ ശക്തമാക്കി . നവീകരണം പൂർത്തിയാക്കാൻ ആകെ എസ്റ്റിമേറ്റ് തുക 20.75 ലക്ഷം രൂപ. പൊതുമരാമത്ത് വകുപ്പ് 16.31 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചു. മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് ടെൻഡറിൽ പറയുന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി നവീകരണം നടത്തിയിരുന്നു.
കാലി തൊഴുത്തു മുതല്‍ ചുറ്റുമതിലുവരെ കോടികള്‍ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇനി നവീകരിക്കാന്‍ പോകുന്നത് പോലീസ് കണ്ട്രോള് റൂമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പായ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലീസ് കണ്ട്രോള് റൂം നവീകരിക്കുന്നത്. എന്തെല്ലാം നവീകരണ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ടെണ്ടറില്‍ വ്യക്തമാക്കിയിട്ടില്ല.
ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടാണ്. ഇതുകൂടാതെ ക്ലിഫ് ഹൗസില്‍ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 5.08 ലക്ഷമാണ് ലാന് നെറ്റ്വര്‍ക്കിന്റെ ചിലവ്. നാളെ വരെയാണ് ഇതിന് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha

























