ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ തന്നില്ല; തന്റെ ജോലി ചെയ്യുന്നത് തടയാനാകില്ല; വിമർശനവുമായി ഗവർണർ

വിമർശനവുമായി ഗവർണർ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ തന്നില്ല. തന്റെ ജോലി ചെയ്യുന്നത് തടയാനാകില്ല . ഒരു വര്ഷമായി അവരോട് പ്രതിനിധികളെ നല്കാൻ ആവശ്യപ്പെട്ടു . അവർ പ്രതികരിച്ചില്ല. ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്റെ ജോലിയാണ്. ഞാൻ ഒരുപാട് കാലം അവരുടെ മറുപടിക്കായി കാത്തിരുന്നു. പ്രതിനിധികളെ ആവശ്യപ്പെട്ടു ആറു തവണയാണ് കേരള സർവ്വ കലാശാലയ്‌ക്കു കത്തയച്ചത്.
പ്രതിനിധികളെ നൽകരുതെന്ന് കേരള സർവ്വ കലാശാലയ്‌ക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. സിന്റിക്കേറ്റുകൾക്ക് കോടതിയിൽ പോകാൻ അവകാശമുണ്ട് എന്നും പ്രതിനിധികളെ നൽകുന്ന കാര്യത്തിൽ സർവ്വകലാശാലകൾ പാജയപ്പെട്ടുവെന്നും ഗവർണർ. വ്യക്തമാക്കിപ്രതിപക്ഷ വാക് ഔട്ടിനെ ഗവർണർ വിമർശിച്ചു . പ്രതിപക്ഷം വാക് ഔട്ട് ചെയ്തു എന്ന് കരുതി ലെജിസ്ലേറ്റീവ് അസ്സെംബ്ലി പ്രവർത്തിക്കാതിരിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് രണ്ടാമതും അവസരം ലഭിക്കുമെന്നുള്ള സൂചനയ്ക്കിടെയാ ണ് പുതിയ നീക്കം. സര്‍വകലാശാലകളില്‍ വിസി നിയമനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സര്‍വ്വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.
കേരള, എം ജി, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, കെ ടി യു, മലയാളം സര്‍വ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസികളുടേയും ചാന്‍സ്ലരുടെയും നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാല്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവര്‍ണറുടെ നീക്കം. രാജ്ഭവന്‍ വിഞാപനം ഇറക്കിയതോടെ ഇനി സര്‍ക്കാര്‍ നീക്കമെന്തായിരിക്കുമെന്നാണ് ചര്‍ച്ചയാകുന്നത്.
https://www.facebook.com/Malayalivartha

























