അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന പ്രതി പരോളിനിറങ്ങി സഹോദരനെ കൊലപ്പെടുത്തി

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന പ്രതി പരോളിനിറങ്ങി സഹോദരനെ കൊലപ്പെടുത്തി. അടൂര്‍ പന്നിവഴി കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെയാണ് (61) മൂത്ത സഹോദരന് മോഹനന് ഉണ്ണിത്താന് (68) കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.
മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരം തുറന്ന ജയിലില്‍ കഴിയുകയായിരുന്ന മോഹനന് ഉണ്ണിത്താന് ജൂണ്‍ 13നാണ് പരോളില്‍ ഇറങ്ങിയത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ച് വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന് സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























