Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

എ.കെ.ജി സെന്റര്‍ സ്‌ഫോടനം ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി.... ഇ.പി ജയരാജന്‍ പി.കെ ശ്രീമതി എന്നിവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹര്‍ജി തള്ളിയ തിരുവനന്തപുരം മജിസ്‌ട്രേട്ട് (3) കോടതിയുടെ നടപടി നിയമവിരുദ്ധമെന്ന് തിരുവനന്തപുരം ജില്ലാ കോടതി

30 JUNE 2024 07:36 AM IST
മലയാളി വാര്‍ത്ത
  എ.കെ.ജി സെന്റര്‍ സ്‌ഫോടനം ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി.എ. കെ. ജി സെന്റര്‍ സ്‌ഫോടനം,ഇ.പി ജയരാജന്‍ പി.കെ ശ്രീമതി എന്നിവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹര്‍ജി തള്ളിയ തിരുവനന്തപുരം മജിസ്‌ട്രേട്ട് (3) കോടതിയുടെ നടപടി നിയമവിരുദ്ധമെന്ന് തിരുവനന്തപുരം ജില്ലാ കോടതി നിരീക്ഷിച്ചു.
ഹര്‍ജിയില്‍ വീണ്ടും മജിസ്‌ട്രേറ്റ് കോടതി 20-07-2024ന് നടപടികള്‍ ആരംഭിക്കണമെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കണമെന്നും ജില്ലാ കോടതി ഉത്തരവിട്ടു.

പരാതിക്കാരനായ പായ്ചിറ നവാസ് നിരവധിയായ പൊതുതാല്‍പര്യ വ്യവഹാരങ്ങള്‍ നേരിട്ട് നല്‍കിയും, വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങള്‍ കളയുന്ന വ്യക്തിയാണെന്നും ആയതിനാല്‍ കഴമ്പില്ലാത്ത ഈ പരാതി തള്ളണമെന്നും ഇ.പി ജയരാജനും പി.കെ ശ്രീമതിയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ രാജഗോപാലന്‍ നായര്‍ ജില്ലാ കോടതിയോട് വിചാരണവേളയില്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ നേരിട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി, ഒരു മജിസ്‌ട്രേറ്റ് പാസാക്കിയ ഉത്തരവിനെതിരെയാണെന്നും, ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും, ഒരു പരാതി തള്ളുമ്പോള്‍ മജിസ്‌ട്രേറ്റ് പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍പോലും പാലിക്കാതെയും, സാക്ഷികളെ വിസ്‌ക്കരിക്കാതെയും, ബഹു. ഹൈക്കോടതികളുടെയും, ബഹു.സുപ്രീം കോടതിയുടെയും വിവിധ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാതെയുമാണ് മജിസ്‌ട്രേറ്റ് ഇത്തരത്തില്‍ പരാതി തള്ളിക്കൊണ്ട് വെറും രണ്ടുവരിയില്‍ ഉത്തരവിറക്കിയത്
എന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഇത് സാധൂകരിക്കുന്ന സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവിന്റെ പകര്‍പ്പുകള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇരു കക്ഷികളുയുടെയും വിശദമായ വാദങ്ങളും, പബ്ലിക് പ്രൊസിക്കൂട്ടറുടെ വാദവും കേട്ട കോടതി, കീഴ് കോടതിയിലെ ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിച്ചു.

അതിനുശേഷമാണ് ഹര്‍ജിക്കാരന്‍ കീഴ് കോടതി ഉത്തരവിലെ നിരവധി പിഴവുകള്‍ ചൂണ്ടിക്കാട്ടി മേല്‍ക്കോടതിയില്‍ നല്‍കിയ ഹര്‍ജി ന്യായമല്ലെയെന്നും, ഒരു സാക്ഷിയെ പോലും വിസ്തരിക്കാതെയും, കൃത്യമായ കാരണങ്ങള്‍ രേഖപ്പെടുത്താതെയും ഒരു പരാതി എങ്ങനെയാണ് തള്ളുന്നതെന്നും ജില്ലാ കോടതി ജഡ്ജി വിചാരണ
വേളയില്‍ ചോദിച്ചിരുന്നു.

വിചാരണ വേളയില്‍ ഹര്‍ജിക്കാരനോട് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ്
വി.ഡി സതീശന്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ടു സാക്ഷികളെയും വിസ്തരിക്കണമോ എന്ന് ജില്ലാ കോടതി ഒന്നിലെ ജഡ്ജി അനില്‍ കുമാര്‍ ചോദിച്ചപ്പോള്‍ നിര്‍ബന്ധമായും എട്ടു പേരെയും സാക്ഷികളായി വിസ്തരിക്കണമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞതിനെയും കോടതി അംഗീകരിച്ചു.

2022 ജൂലൈ ഒന്നാം തീയതി സ്‌ഫോടനം നടന്ന് 10 മിനിട്ടിനകം കെ ജി സെന്ററിന് മുന്നില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് വച്ച് തന്നെ ഇ.പി ജയരാജനും പി.കെ ശ്രീമതിയും മാധ്യമങ്ങളിലൂടെ ലൈവ് ആയി നടത്തിയ പരാമര്‍ശങ്ങള്‍ കലാപാഹ്വാനം ആയിരുന്നുവെന്നും, ഇവര്‍ ഗൂഢാലോചന നടത്തി, വ്യാജ പരാമര്‍ശങ്ങളുടെ ഭാഗമായി സംസ്ഥാനത്തിലുടനീളം കലാപങ്ങള്‍ ഉണ്ടായി എന്നും ആയതിനാല്‍ ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍
രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായ്ചിറ നവാസ് തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ സ്‌ഫോടനം നടന്നതിന്റെ പിറ്റേദിവസം തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് കമ്മീഷണര്‍ ഓഫീസിലും പരാതി കൊടുത്തിരുന്നു. എന്നാല്‍ ആ പരാതിയിലും ഒരു മാസം കഴിഞ്ഞിട്ടും നടപടികള്‍ ഉണ്ടാകാത്തതിനാല്‍ തിരുവനന്തപുരം ജെ.ഫ്.എം.സി 3 കോടതിയില്‍ ഹര്‍ജി നല്‍കി.ഈ ഹര്‍ജി രണ്ടു മാസങ്ങള്‍ക്ക് ശേഷം കോടതി തള്ളിയിരുന്നു. ഈ നടപടിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ ഒരു വര്‍ഷത്തിനുശേഷം തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിസിച്ചിരുന്നത്. നാല് മാസം മുമ്പ് ഈ കേസില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. പ്രസ്തുത കേസിലാണ് നിര്‍ണായകമായ കോടതിവിധി ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (2 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

Malayali Vartha Recommends