കോവളം കാരോട് ബൈപ്പാസില്‍ മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസില്‍ മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മര്യനാട് പുതുക്കുറിച്ചി അര്‍ത്തിയല്‍ പുരയിടത്തില്‍ ബെനാന്‍സിന്റേയും ആന്‍സിയുടെയും മകന് അജിത് ബെനാന്‍സ് (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര യോടെ കോട്ടുകാല്‍ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം നടന്നത്.
പൂവാര്‍ കൊച്ചുതുറയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് ദാരുണ അപകടം സംഭവിച്ചത്.അജിത് ഓടിച്ച കാറിനു മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാനായി പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാറില്‍ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കന്‍ കഴിഞ്ഞില്ല. ബെന്‍സി ഏക സസഹോദരിയാണ്. കേസെടുത്ത് വിഴിഞ്ഞം പോലീസ് .
https://www.facebook.com/Malayalivartha

























