ചലച്ചിത്ര താരം കല്‍പ്പനയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന്

അന്തരിച്ച ചലച്ചിത്ര താരം കല്‍പ്പനയുടെ സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചിനു തൃപ്പൂണിത്തുറയില്‍ നടക്കും. ഹൈദരാബാദില്‍ നിന്ന് ഉച്ചയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം 2.30നു തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 3.30ന് ഫ്‌ളാറ്റിലെത്തിക്കും. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം തൃപ്പൂണിത്തുറയിലെ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കും.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലാണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണെ്ടത്തിയത്. അപ്പോളോ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയത്തിനും കരളിനും അസുഖബാധിതയായ കല്‍പന ഏറെ നാളായി ചികിത്സയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























