ബാലരാമപുരം വെടിവച്ചാന്‍കോവിലിന് സമീപത്ത് വയോധികയായ വീട്ടമ്മയെ വീടിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബാലരാമപുരം വെടിവച്ചാന്‍കോവിലിന് സമീപത്ത് വയോധികയായ വീട്ടമ്മയെ വീടിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെടിവച്ചാല്‍ കോവില്‍ മേടവിള സജു ഭവനില്‍ ഗോമതിയെ (80) ആണ് വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പിന്നിങ് മില്‍ ജീവനക്കാരനായ ഭര്‍ത്താവ് കൃഷ്ണന് നാടാര്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു. മൂന്ന് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതില്‍ മകന് സാജു മറ്റൊരു അപകടത്തില്‍ മരണമടഞ്ഞിരുന്നു
ബിന്ദു, പ്രീജ എന്നീ രണ്ടു പെണ് മക്കളും ഉണ്ട്. വയോധികയായ വീട്ടമ്മ വര്‍ഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്. രാവിലെ വീടിനു മുന്നില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നരുവാമൂട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകമാണോ അതോ കാല് തെറ്റി തറയില്‍ വീണു മരണപ്പെട്ടതാണോയെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha

























