പെര്‍മിറ്റ് നല്‍കിയതില്‍ ക്രമക്കേട്: എ.ഡി.ജി.പി ആര്‍. ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ചവരുത്തി സര്‍ക്കാരിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയതിന് എഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്.
സ്‌കൂള്‍ വാഹനങ്ങളുടെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുവെന്ന് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്.എസ്. വാസന്റെ ഉത്തരവ്. മൂന്നാം എതിര്‍കക്ഷിയാണ് എഡിജിപി ശ്രീലേഖ. ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തില്‍ വീട്ടില്‍ ജോയ് ആന്റണി, ചാലക്കുടി നിര്‍മ്മലാ കോളജ് പ്രിന്‍സിപ്പല്‍ സജീവ് വട്ടോലി എന്നിവര്‍ ഒന്നും രണ്ടും, ചാലക്കുടി ജോ.ആര്‍.ടി.ഒ റെജി വര്‍ഗീസ് നാലാം പ്രതിയുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























