ഭരണനിര്‍വഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പു വരുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം

ഭരണനിര്‍വഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ 67മത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കുകയായിരുന്നു ഗവര്‍ണര്‍.
നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരന് ഉപകാരപ്പെടുന്ന തരത്തിലാവണം. പത്താന്‍കോട്ട് ആക്രമണം രാജ്യം കൂടുതല്‍ ജാഗ്രതാ കാണിക്കണമെന്നതിന്റെ ഓര്‍മപ്പെടുത്തലാണെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറയുന്നു.
രാവിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, എന്‍.എസി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അടക്കമുള്ള വിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. മാര്‍ച്ച് പാസ്റ്റിന് ഗവര്‍ണര്‍ അഭിവാദ്യം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























