അനധികൃത ഭൂമി പിടിച്ചെടുക്കണമെന്ന് ഭൂസമരമുന്നണി എതിര്‍ത്ത് തോട്ടം തൊഴിലാളികള്‍

തോട്ടമുടമകള്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയുടെ തോട്ടംമേഖലയില്‍ പ്രക്ഷോഭം ശക്തമാകുന്നു. തോട്ടമുടമകളുടെ കയ്യിലുള്ള മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇടുക്കിയില്‍ ഭൂസമരമുന്നണി സമരരംഗത്തിറങ്ങിയത്.
ഭൂസമരമുന്നണിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ഹാരിസണ്‍ മലയാളം കമ്പനി എസ്‌റ്റേറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും നടത്തി. ഹാരിസണ്‍ മലയാളം കമ്പനി 40000ഓളം ഏക്കര്‍ സ്ഥലം കൈവശം വെച്ചിട്ടുണ്ടെന്നും, ഇത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് ഇവരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കില്‍ ഭൂമി പിടിച്ചെടുക്കുമെന്നും മുന്നണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂസമരമുന്നണിയുടെ പ്രകടനത്തിനെതിരെ ഇടതുതൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയത് മേഖലയില്‍ സംഘര്‍ഷത്തിനും ഇടയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























