താര മത്സരത്തിന് വേദിയാകാന്‍ തൃപ്പൂണിത്തറ, സിപിഎമ്മിനുവേണ്ടി ശ്രീനിവാസനും കോണ്‍ഗ്രസിനുവേണ്ടി സിദ്ദീഖും ഏറ്റുമുട്ടും, ബാബുവിന് ഇത്തവണ സീറ്റില്ല

തൃപ്പൂണിത്തറ നിയോജക മണ്ഡലത്തില്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും മന്ത്രിയുമായിരുന്ന കെ ബാബുവിന് സീറ്റില്ല. പകരം സിനിമാ നടന്‍ സിദ്ദീഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ചുള്ള രഹസ്യ ചര്‍ച്ച കഴിഞ്ഞ ദിവസം എറണാകുളത്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സിദ്ദീഖും തമ്മില്‍ നടത്തി. സിപിഎം നേരത്തെ തന്നെ ശ്രീനിവാസനെ തൃപ്പൂണിത്തറയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ക്കാന്‍പിടിച്ചത് നടന്‍ മമ്മൂട്ടിയാണ്. മമ്മൂട്ടി വഴി പിണറായിയാണ് ശ്രീനിവാസനോട് ഇക്കാര്യം പറഞ്ഞത്. ആദ്യം എതിര്‍ത്ത ശ്രീനിയെ ഇന്നസെന്റും മമ്മൂട്ടിയും ചേര്‍ന്ന് അനുനിയിപ്പിച്ച് സമ്മതിപ്പിക്കുകയായിരുന്നു.
സിദ്ദീഖ് സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുത്തിരുന്നു. സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശ്രീനിവാസനും വീണ്ടും സിപിഎം വേദിയിലെത്തി. കൊച്ചിയില്‍ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാനാണ് ശ്രീനിവാസന്‍ എത്തിയത്. ഉദ്ഘാടനത്തിന് ശേഷം സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലെത്തി സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശ്രീനിവാസന്‍ സിപിഎം വേദിയിലെത്തിയത്. മുമ്പ് സിപിഎമ്മിലെ പല ക്ഷണങ്ങളും തിരക്കുകള്‍ മൂലം ശ്രീനിവാസന്‍ നിരസിച്ചതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























