ഹൈദരാബാദില്‍ നിന്നും കല്പ്പനയുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു, സംസ്കാരം വൈകുന്നേരം അഞ്ചിന്

അന്തരിച്ച നടി കല്‍പ്പനയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 12.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. ഇവിടെ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് മൃതദേഹം കൊണ്ട് പോവരുക. ഉച്ചയ്ക്ക് ഒരുമണിക്ക് തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടു പോകും. വൈകുന്നേരം അഞ്ച് മണിക്ക് തൃപ്പൂണിത്തുറ പൊതുസ്മശാനത്ത് സംസ്‌കാരം നടക്കും.
ഇന്നലെ രാവിലെ ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് കല്‍പ്പന ഹൈദരാബാദില്‍ എത്തിയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ റൂംബോയ് റൂമില്‍ എത്തിയപ്പോഴാണ് അബോധാവസ്തയില്‍ കല്‍പ്പനയെ കണ്ടത്. ഉടന്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ ഹൈദരാബാദ് ഫിലിം സിറ്റിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗദിക ശരീരത്തില്‍ പല ചലച്ചിത്ര പ്രവര്‍ത്തകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























