ബാര്‍കോഴയില്‍ അടുത്ത ഊഴം രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനും, ആരോപണവുമായി ബിജു രമേശ്

ബാര്‍കോഴയില്‍ കുടുങ്ങി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വച്ചതിന് പിന്നാലെ മന്ത്രിസഭയിലെ മറ്റ് രണ്ട് പ്രമുഖരെ ഉന്നം വച്ച് ബിജു രമേശ് വീണ്ടും രംഗത്ത്. ബാര്‍കോഴയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി വിഎസ് ശിവകുമാറിനുമെതിരെയാണ് ആരോപണവുമായി ബാറുടമ ബിജു രമേശ് ഇത്തവണ രംഗെത്തിയത്. ബാര്‍ കോഴയില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ബിജുരമേശ് പറഞ്ഞു. കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയൊണെന്നും ബിജു ആരോപിച്ചു. മന്ത്രി ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബിജുരമേശ് വെളിപ്പെടുത്തി. ബാര്‍കോഴക്കേസ് അട്ടിമറിക്കുന്നതില്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണങ്ങളെ ശരിവക്കും വിധത്തിലുള്ളതാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാബുവിന്റെ രാജി നാടകമാണെന്നും രാജി സ്വീകരിക്കാന്‍ വൈകുന്നത് അദ്ദേഹത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ബിജു രമേശ് പറഞ്ഞു. ബാബുവിന്റെ മുകളിലുള്ളവര്‍ക്ക് കോഴയുടെ പങ്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കും. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കുന്നതിന് പത്ത് കോടി ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കട്ടെ എന്ന് ബാബു പറഞ്ഞു. ഓരോ തവണ പണം മേടിച്ചതും 'മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങുന്നത്' എന്ന് പറഞ്ഞാണ്. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്ന് അറിയില്ല. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ അറിവുണ്ടോ എന്നും അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ നേതാവായ ധനേഷിന്റെ കൈവശം തെളിവുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ജനങ്ങളോട് പറയും. അതില്‍ ബാറുമായി ബന്ധപ്പെട്ടതും അല്ലാത്തതുമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറിയിലും അഴിമതിയുണ്ട്. അതിലും മന്ത്രിസഭയിലെ ഒരംഗത്തിന് പങ്കുണ്ടെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴയില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























