കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും

കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും. ഇതിനിടെ ഔദ്യോഗിക വസതി ഒഴിയുന്നതിനും, എംഎല്‍എ ഹോസ്റ്റലില്‍ പുതിയ മുറിയ്ക്കു കെ.ബാബു അപേക്ഷ നല്‍കി. രാജി കാര്യത്തില്‍ കെ.ബാബു ഉറച്ച നിലപാട് എടുത്തതോടെയാണ് രാജികത്ത് മുഖ്യമന്ത്രി സ്വീകരിച്ചത്.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് എക്‌സൈസ്-തുറമുഖ മന്ത്രി കെ. ബാബു രാജിവച്ചത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കെ. ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു രാജി. കോടതി പരാമര്‍ശത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം. മാണി നേരത്തേ രാജിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























