സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര ഇന്നുമുതല്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കം. വൈകീട്ട് നാല് മണിക്ക് മഞ്ചേശ്വരത്ത് സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി ഉദ്ഘാടനം ചെയ്യും.
സി.പി.എമ്മിനെ പോലെ തന്നെ പതിവുകള്‍ തെറ്റിച്ചാണ് സി.പി.ഐയും ഇത്തവണ വടക്ക് നിന്ന് െതക്കോട്ട് ജാഥ നടത്തുന്നത്. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്നയാള്‍ ആദ്യമായിട്ട് നയിക്കുന്ന ജാഥയാണ് കാനത്തിന്റെ ജനകീയയാത്ര. മതനിരപേക്ഷത, സുസ്ഥിര വികസനം സാമൂഹിക നീതി, അഴിമതി മുക്ത കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജനകീയ യാത്ര
മുല്ലക്കര രത്‌നാകരന്‍ , പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി, ടി.ജെ ആഞ്ചലോസ് കെ.കെ അഷ്‌റഫ്, വി.വിനില്‍ എന്നിവരാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍. യാത്ര അടുത്ത മാസം പതിനെട്ടിന് തിരുവനന്തപുരത്ത് സമാപിക്കും. ദേശീയ സെക്രട്ടറി ഡി.രാജയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























