തോല്‍പിക്കാനാവില്ല..മടങ്ങിപ്പോകിന്‍ മക്കളേ, ഇത് അങ്കം വേറെ

രാഷ്ട്രീയ ഗോദയില്‍ എല്ലാ അടവുകളും പയറ്റിത്തെളിഞ്ഞ വ്യക്തിയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള സരിതയുടെ പുത്തന്‍വെളിപ്പെടുത്തലും ഉണ്ടയില്ലാ വെടിയാകാന്‍ സാധ്യത. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാണ് നിലവില്‍. ചാനല്‍പ്പട മുഴുവന്‍ ഒരു സിഡിക്ക് പിന്നാലെ ഓടുന്നതും ഇളിഭ്യരാകുന്നതും കേരളം മുഴുവന്‍ കണ്ടതാണ്. ആ യാത്രയുടെ ഏക മെച്ചം നമ്മുടെ കഥകള്‍ പറഞ്ഞ് ചിരിക്കാന്‍ നമ്മുടെ വൈരികളായ തമിഴ്‌നാട്ടുകാര്‍ക്ക് അവസരം കിട്ടി എത്തതുമാത്രമാണ്.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനലിന്റെ മൊഴി എന്ന നിലയില്‍ ബിജുവിന്റെ തെളിവിനും മൊഴിക്കും ഒരുവിലയുമില്ല. വീഢിയോ റിക്കോര്‍ഡ് പോലും കോടതി പരിശോധിക്കാറില്ല. ബാര്‍ക്കേസില്‍ ബിജു രമേശിന്റെ സിഡിയും മറ്റും പരിശോധിക്കാന്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ പോലും തയ്യാറായില്ല. സരിതയും ആരോപണവും ഇതേ നിലയില്‍ ആകും എന്നതില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷത്തിന്റെ വണ്ടിച്ചെക്കു നല്‍കിയ വ്യക്തി എന്ന നിലയില്‍ തുടങ്ങുന്നു സരിതക്കെതിരെയുള്ള കേസുകള്‍. കൂടാതെ 52 ഓളം തട്ടിപ്പു കേസുകള്‍ മറ്റുകോടതിയിലും. ആയതിനാല്‍ മുഖ്യനെ കുടുക്കാന്‍ ഇതൊന്നും പോര.
തോമസ് കുരുവിളയുടെ പേരില്‍ ഇതിന് മുമ്പും ആരോപണം വന്നിട്ടുണ്ടെങ്കിലും തെളിവൊന്നും ഇതുവരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവരെന്താണ് പണം കൈമാറുമ്പോള്‍ രേഖകള്‍ ഒന്നും വാങ്ങാത്തത്. അതാണ് പോയിന്റ് സാധാരണക്കാരന്‍ വിഷമിച്ചാണ് പണം ഉണ്ടാക്കുന്നത്. അത് കൈമാറുന്നവന്‍ ആദ്യം രേഖ എഴുതിയിട്ടെ നടപടി തുടങ്ങൂ. പക്ഷേ ഇതെല്ലാം ആളെ കറക്കി ഉണ്ടാക്കുന്ന തുകയാണ്. അത് ചിലവാക്കുമ്പോള്‍ ആര്‍ക്കും വിഷമം തോന്നില്ല. ഇങ്ങനാണ് 5 ലക്ഷത്തിന്റെ സാരിയും മറ്റും വാങ്ങാന്‍ കഴിയുന്നത്. ഒരു നഗ്നസത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























