മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു

മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു. ലാല്‍ അത്ഭുതകരമായി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്. മലയാറ്റൂരില്‍ ഇറ്റിത്തോടിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി മോഹന്‍ലാലിന്റെ പജീറോ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വൈശാഖ് സംവിധാനം ചെയ്യുന്ന 'പുലിമുരുകന്‍' എന്ന ചിത്രത്തിന്റെ ഷുട്ടിങ്ങിനായി പോകുന്ന വഴിയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടി സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ െ്രെഡവറേയും ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























