കണ്ണീര്‍ക്കാഴ്ചയായി.... കിളിമാനൂരില്‍ വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... കിളിമാനൂരില്‍ വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. അടയമണ്‍ വയ്യാറ്റിന്‍കര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ് വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന രൂപയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയില്‍ കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം പെയ്ത നിര്‍ത്താതെയുള്ള മഴയില്‍ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha


























