തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവോ കമ്പനിയുടെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമാണ് ഇത്.
കെഎസ്ആര്‍ടിസിയിലെ വനിതാ യാത്രക്കാര്‍ക്കും കുടുംബമായി എത്തുന്ന യാത്രക്കാര്‍ക്കും വിശ്രമിക്കുന്നതിനായാണ് ശീതീകരിച്ച വിശ്രമ കേന്ദ്രം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുകയാണ്.
അതേസമയം, ഷോര്‍ട്ട് ഡിസ്റ്റന്‍സ് നോണ്‍ എ സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ വാങ്ങുന്നതിനുള്ള ഇ ടെന്‍ഡര്‍ കെഎസ്ആര്‍ടിസി ക്ഷണിച്ചിരുന്നു.
ആട ഢക മാനദണ്ഡങ്ങള്‍ ക്ക് അനുസൃതമായി ഏറ്റവും പുതിയ ഇങഢഞ പ്രകാരം പൂര്‍ണ്ണമായി നിര്‍മ്മിച്ച 220 നോണ്‍ എസി 10.5 മീറ്റര്‍ ഷോര്‍ട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കായാണ് കെഎസ്ആര്‍ടിസി ഇ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. 4-സിലിണ്ടര്‍ ഡീസല്‍ പ്രൊപ്പല്‍ഡ് ബസുകളുടെ ഡിസൈന്‍, നിര്‍മ്മാണം, വിതരണം, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയുള്‍പ്പെടെയാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























