മണ്ണിടിച്ചില്‍ സാധ്യത... പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി

മണ്ണിടിച്ചില്‍ സാധ്യത... പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി
പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകള്‍ക്ക് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍
അതേസമയം അടപ്പാടി, നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനവും ആഗസ്ത് രണ്ട് വരെ പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ .
അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. അതിനിടെ താമരശേരി ചുരം ഏട്ടാം വളവിന് മുകളില്‍ പുലര്‍ച്ചെ മണ്ണ് ഇടിഞ്ഞു വീണു. ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തു. വലിയ വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി്. അത്യാവശ്യമില്ലാത്ത യാത്രക്കാര്‍ ചുരം കയറരുതെന്ന് നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha


























