വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യര്‍ഥിക്കുമെന്ന് രാഹുല്‍ ഗാന്ധി എം.പി...

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യര്‍ഥിക്കുമെന്ന് രാഹുല്‍ ഗാന്ധി എം.പി.
മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ രക്ഷിക്കാനായി കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം, സുരക്ഷാ ഏജന്‍സികളെ ഏകോപിപ്പിക്കാനും കണ്ട്രോള് റൂം സ്ഥാപിക്കാനും കലക്ടറുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഏത് സഹായത്തിനും ബന്ധപ്പെടാനും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാനായി എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























