ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ .
മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.
ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് യാത്രചെയ്യാനായി കഴിയാത്ത സാഹചര്യമുണ്ടായി.
ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് സൂചനകളുള്ളത് .
"
https://www.facebook.com/Malayalivartha


























