വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവുകയെന്ന് കാന്തപുരം

വയനാട് മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതി മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും മുഴുവന്‍ മനുഷ്യരും രംഗത്തിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
വയനാട് മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും കരളലിയിക്കുന്നതുമാണ്. പ്രദേശത്തുനിന്നും ജലം ഒഴുകിയെത്തിയ ചാലിയാറില്‍ നിന്നും മൃതദേഹങ്ങള്‍ ഇപ്പോഴും കണ്ടെടുക്കപ്പെടുന്നുവെന്നത് ദുരിതത്തിന്റെ വ്യാപ്തിയും തീവ്രതയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ദുരിതബാധിത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ഒറ്റപ്പെട്ടുപോയവര്‍ക്കും വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും മുഴുവന്‍ മനുഷ്യരും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.
മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മരംഗത്തുണ്ട്, സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കാന്തപുരം പറഞ്ഞു.
" f
https://www.facebook.com/Malayalivartha


























