ആയിരങ്ങളുടെ അന്ത്യാഞ്ജലി.... വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് കണ്ണീരോടെ വിട നല്കി നാട്

ആയിരങ്ങളുടെ അന്ത്യാഞ്ജലി.... വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് കണ്ണീരോടെ വിട നല്കി നാട്.ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടത്തില്‍ മരിച്ച ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം രജീഷിനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സുഹൃത്ത് അനന്തുവിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി.
. മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. വിലാപയാത്രയിലും അന്ത്യോപചാരം അര്‍പ്പിക്കാനുമായി നൂറുകണക്കിനുപേരെത്തി. ഞായഴ്ച രാത്രിയാണ് ഇവര്‍ ഉള്‍പ്പടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടംനടന്നത്.
ഗുരുതരമായി പരിക്കേറ്റ രജീഷിനെയും അനന്ദുവിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അഖില്‍, സുജിത്, അശ്വിന് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha


























