സംസ്ഥാനത്ത് കനത്ത മഴ... നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി, പത്തോളം ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍ - തൃശൂര്‍ ഡെയ്ലി എക്സ്പ്രസ്, തൃശൂര്‍ - ഗുരുവായൂര്‍ ഡെയ്ലി എക്സ്പ്രസ്, ഷൊര്‍ണൂര്‍ - തൃശൂര്‍ ഡെയ്ലി എക്സ്പ്രസ്, തൃശൂര്‍ - ഷൊര്‍ണൂര്‍ ഡെയ്ലി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
10 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ മാത്രം.കണ്ണൂര്‍ - ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെ മാത്രമാണ് സര്‍വീസ് നടത്തുക.
കോട്ടയം -നിലമ്പൂര്‍ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും.
കന്യാകുമാരി - മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂര്‍ റോഡ് - കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ നിന്നും യാത്ര തുടങ്ങും.
ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. ആലപ്പുഴ - കണ്ണൂര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നും പാലക്കാട് - തിരുനെല്ലി ആലുവയില്‍ നിന്നും പുറപ്പെടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























