Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തലസ്ഥാനം നടുങ്ങിയ അരുംകൊല.. തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന പട്ടാപ്പകല്‍ കേസില്‍ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആഗസ്റ്റ് 28 നകം ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

30 JULY 2024 01:48 PM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലക്കേസില്‍ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആഗസ്റ്റ് 28 നകം ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഫോറന്‍സിക് ലബോറട്ടറി ഡയറക്ട
റോടാണ് വിചാരണ കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ കോടതി ഉത്തരവിട്ടത്. ജയിലില്‍ കഴിയുന്ന കൊടും കുറ്റവാളിയും ലഹരിക്കടിമയുമായ നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനില്‍ അജീഷ് എന്ന സുബാഷ് (36) എന്ന പ്രതിയെ ആഗസ്റ്റ് 28 ന് ഹാജരാക്കാനും കോടതി ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.


അനവധി ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട് റൗഡി ലിസ്റ്റിലുള്ള അജീഷിന് ജാമ്യവുമില്ല. കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും വിചാരണ കോടതി ഉത്തരവിട്ടു. അജീഷ് 2022 ഫെബ്രുവരി 26 മുതല്‍ റിമാന്റില്‍ കഴിയുകയാണ്.


പട്ടാപ്പകല്‍ ബൈക്കില്‍ വെട്ടു കത്തിയുമായി എത്തി ഹോട്ടലില്‍ അതിക്രമിച്ചു കയറി റിസപ്ഷന്‍ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കസേരയോട് ചേര്‍ത്ത് കഴുത്ത് പിടിച്ചു വെച്ച് തുരുതുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്. റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പന്‍ എന്ന നീലന്‍ (34) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവിനടിമയും അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.


സംഭവത്തിന് മൂന്നു മാസം മുമ്പ് അജീഷ് ഭാര്യയുമൊത്ത് റൂം എടുക്കാന്‍ വന്നപ്പോള്‍ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പകയായുള്ള അരും കൊലയെന്നാണ് വിരോധ കാരണമായി പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇടക്ക് റൂമില്‍ ഭാര്യയെ കാണാതായപ്പോള്‍ അജീഷ് എല്ലാ റൂമുകളിലും ചെന്ന് പരിശോധിച്ചതിനെ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതും വിരോധ കാരണമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.


നെടുമങ്ങാട് സ്വദേശികള്‍ എന്തിനാണ് ഇവിടെ റൂമെടുക്കുന്നതെന്ന് ചോദിച്ച് റിസപ്ഷനിസ്റ്റ് അസഭ്യം പറഞ്ഞതാണ് കൊലക്ക് കാരണമെന്നാണ് കേസ്. കുടുംബ പ്രശ്‌നമുണ്ടാവുമ്പോള്‍ ഇത്തരത്തില്‍ റൂമെടുക്കാറുണ്ടെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.


2022 ഫെബ്രുവരി 25 രാവിലെ 8.30 മണിക്കാണ് തലച്ചോറ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ ഹോട്ടലിന് മുന്നില്‍ ബൈക്കിലെത്തിയ അജീഷ് വെട്ടുകത്തിയും ഒരു ബാഗുമായി ഹോട്ടലിനുള്ളിലേക്ക് കയറുന്നതിന്റെയും റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തിലും മുഖത്തും തുരുതുരെ വെട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി റ്റി വി യില്‍ ലഭിച്ചിരുന്നു.ഇയാള്‍ പെട്ടെന്ന് തന്നെ ബൈക്കില്‍ കയറി തിര്യെ പോകുകയും ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന റൂം ബോയി ശ്യാം മാലിന്യം കളയാനായി പുറത്തേക്ക് പോയിരുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെയാണ് കണ്ടത്.


മാടസ്വാമി - വേലമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ മകനും അവിവിവാഹിതനുമാണ്. ചിദംബരം , ശിവപ്രിയ എന്നിവരാണ് സഹോദരികള്‍. കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (25 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (36 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

Malayali Vartha Recommends