‘ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ’...മാഗസിനില്‍ എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് പ്രവചന സ്വഭാവം ഉള്ളതായിരുന്നു...
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ പല കെട്ടിടങ്ങളുടെയും കൂട്ടത്തില്‍ വെള്ളാര്‍മല ജി വി എച്ച് എസ് സിന്റെ അവേശേഷിപ്പുകളുമുണ്ട്. ഈ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ലയമോള്‍ ഡിജിറ്റല്‍ മാഗസിനില്‍ എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് പ്രവചന സ്വഭാവം ഉള്ളതായിരുന്നു. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്താണ് ഈ കഥയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.‘വെള്ളാര്‍മല സ്‌കൂളിലെ ‘ലിറ്റില്‍ കൈറ്റ്‌സ്’ കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്റെ പേരാണ് ‘വെള്ളാരങ്കല്ലുകള്‍’. എന്റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിന്റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവര്‍. തന്റെ നാടിന്റെ മനോഹാരിതയും പ്രകൃതി ഭംഗിയും എല്ലാമാണ് അധികം പേജുകളിലും. മാഗസിന്റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത് ‘ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ’ എന്ന് ഒരു കിളി കുട്ടികളെ ഓര്‍മിപ്പിക്കുകയാണ്.
”മഴയായതിനാല്‍ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തില്‍ ഇറങ്ങേണ്ട എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങള്‍ ഇവിടെനിന്നു വേഗം രക്ഷപ്പെട്ടോ കുട്ടികളെ.ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു. നിങ്ങള്‍ക്കു രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെനിന്ന് ഓടി പൊയ്‌ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെനിന്നു പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കിലും അവിടെനിന്നു കുട്ടികള്‍ ഓടാന്‍ തുടങ്ങി” കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.582 കുട്ടികളും 26 അദ്ധ്യാപകരുമുള്ള സ്‌കൂളിലെ എത്ര കുട്ടികള്‍ സുരക്ഷിതരെന്ന കാര്യത്തില്‍ തിട്ടമില്ല.
ഏതായാലും, കഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണെന്ന കുറിപ്പും അന്‍വര്‍ സാദത്ത് പങ്കുവച്ചിട്ടുണ്ട്. കുട്ടിക്ക് ഉറ്റവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു..പോസ്റ്റ് ഇങ്ങനെയാണ് വയനാട്ടിലെ GVHSS വെള്ളാര്‍മലയിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ ‘വെള്ളാരങ്കല്ലുകള്‍’ എന്ന ഡിജിറ്റല്‍ മാഗസിനില്‍ ‘ആഗ്രഹത്തിന്റെ ദുരനുഭവം’ എന്ന പ്രവചന സ്വഭാവത്തോടെയുള്ള ലയാ മോളുടെ കഥയെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നു . വയനാട്ടില്‍ നിന്നും അറിഞ്ഞത് ലയ സേഫ് ആണെന്നാണ് , കുട്ടിക്ക് അടുത്തവരെ നഷ്ടപ്പെട്ടിട്ടുണ്ട് . ദയവ് ചെയ്ത് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരും ഇക്കാര്യത്തിനായി ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. ആ പ്രദേശം അത്തരമൊരു മാനസികാവസ്ഥയില്‍ അല്ലല്ലോ ?സ്‌കൂളിന്റെ ( കോഡ് : 15036 ) സ്‌കൂള്‍ വിക്കി താളില്‍ നല്‍കിയ ഹൈടെക് ക്ലാസ്സ്മുറികളുടെ ചിത്രങ്ങളുമൊക്കെ കണ്ണീരോടെയല്ലാതെ കാണാനാവില്ല.നമ്മള്‍ അതിജീവിക്കും..
കെ അന്‍വര്‍ സാദത്ത് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. വെള്ളാർവയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മേഘയ്ക്കു പറയാനുള്ളതും ഇല്ലാതായ സ്കൂളിനെക്കുറിച്ചു തന്നെ. ഇനി ക്ലാസ് എവിടെ നടത്തുമെന്ന് അറിയില്ല. മീറ്റിങ് വിളിച്ച് തീരുമാനിക്കുമെന്നാണ് ടീച്ചർമാർ പറഞ്ഞത്. പ്രിയപ്പെട്ടവരിൽ പലരെയും ഒഴുക്കിക്കളഞ്ഞ ചൂരൽമലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല ഇവരാരും. വേദനകൾ തൽക്കാലം മറന്ന് സെന്റ് ജോസഫ്സ് സ്കൂളിലെ പാർക്കിലിരിക്കുകയാണ് എല്ലാവരും. ഇടയ്ക്കിടെ ഓർമകൾ തിരയടിച്ചെത്തുമ്പോൾ അവർ തരിച്ചു നിൽക്കും. സങ്കടമേറുമ്പോൾ ഉറ്റവർക്കരികിലേക്ക് ഓടിയെത്തും. വിഷമം പങ്കുവയ്ക്കും... അയൽക്കാരെയും ബന്ധുക്കളും ഉൾപ്പെടെ പ്രിയപ്പെട്ടവരിൽ പലരെയും നഷ്ടപ്പെട്ട അവർ എന്തൊക്കെയോ പറഞ്ഞ് കുഞ്ഞുങ്ങളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കും. ഉറ്റവരാരും ബാക്കിയില്ലാത്ത കുഞ്ഞുങ്ങളുമുണ്ട് ക്യാംപുകളിൽ. അതെ സമയം ഇനിയും മരണ സഖ്യ ഉയരും. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍ ദുരന്തത്തില്‍ മരണ സഖ്യ അഞ്ചൂറു കടന്നേക്കും.
189 പേര്‍ മരിച്ചതായാണ് വ്യാഴാഴ്ച വൈകുന്നേരംവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 425 പേരെ കണ്ടെത്താനുണ്ട്. എന്നാല്‍ 300 മരണങ്ങളുണ്ടായെന്ന് അനൗദ്യോഗിക കണക്കുമുണ്ട്. ഏതായാലും കാണാതയവരും കണക്ക് കൂടി കൂട്ടുമ്പോള്‍ വലിയ ആള്‍നാശം ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്.ഇനി ആരും ദുരന്ത സ്ഥലത്ത് ജീവനോടെ ഇല്ലെന്ന് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലായി രക്ഷാപ്രവര്‍ത്തനം മാറുന്നത്.രാജ്യത്തെത്തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 400 കടക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മുണ്ടക്കൈ, അട്ടമല ഉള്‍പ്പെടെ ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
മൃതദേഹങ്ങളാവും ഇനി കണ്ടെടുക്കാനുള്ളതെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) മേജര്‍ ജനറല്‍ വിനോദ് മാത്യു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി.മലപ്പുറത്തുനിന്നുകിട്ടിയ മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു. ശരീരഭാഗങ്ങളുള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി പ്രോട്ടക്കോളും തയ്യാറായിട്ടുണ്ട്. 96 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 129 പേരെ ചികിത്സയ്ക്കുശേഷം ക്യാമ്പുകളിലേക്ക് മാറ്റി. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തെരച്ചില്‍ നടത്തുക. കോസ്റ്റ് ഗാര്‍ഡ്,ഫോറസ്‌ററ്, നേവി ടീമും ഇവിടെ തെരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha